കണ്ണൂര്‍: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് തൃണമൂലിനെതിരേ മത്സരിക്കാനുള്ള സിപിഐഎം ബംഗാള്‍ ഘടകത്തിന്റെ നീക്കത്തിനെതിരേ കേരള ഘടകം രംഗത്ത്. കോണ്ഡഗ്രസ് സഖ്യമെന്നത് സിപിഎമ്മിന്റെ അജണ്ടയില്‍ ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സഖ്യത്തിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ല. വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയുമാണെന്നും കോടിയേരി വ്യക്തമാക്കി. ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നുവെന്ന വാര്‍ത്ത കെട്ടിച്ചമച്ചതെന്നായിരുന്നു പിണറാി വിജയന്റെ പ്രതികരണം.
പാര്‍ട്ടി കോണ്‍ഗ്രസിലെയും പ്ലീനത്തിലെയും തീരുമാനം അനുസരിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ മെംബര്‍ എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞു. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള സാഹചര്യം ബംഗാള്‍ ഘടകം കേന്ദ്രകമ്മിറ്റിയെ ബോധ്യപ്പെടുത്തണം. അടുത്തയാഴ്ച ചേരുന്ന കേന്ദ്രകമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇടതുമുന്നണിയായി തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമെന്നും അന്തിമതീരുമാനം കേന്ദ്രകമ്മിറ്റി കൈക്കൊള്ളുമെന്നും എസ്ആര്‍പി പറഞ്ഞു.
കോണ്‍ഗ്രസ് സഖ്യ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള ബംഗാള്‍ സിപിഎം നേതൃയോഗം ഇന്നാണ് അവസാനിക്കുന്നത്. മുതിര്‍ന്ന നേതാക്കളടക്കം കോണ്‍ഗ്രസുമായുളള സഖ്യത്തിന് അനുകൂലമാണെന്നിരിക്കെ നേതൃയോഗം റിപ്പോര്‍ട്ടും സഖ്യത്തെ അനുകൂലിക്കാനാണ് സാധ്യത. ഈ മാസം 17നും 18നും നടക്കുന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ബംഗാള്‍ സംസ്ഥാന സമിതിയുടെ ആവശ്യത്തിന്‍മേല്‍ അന്തിമ നിലപാട് എടുക്കും.