കോയമ്പത്തൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ആന്റണി പയ്യപ്പിള്ളില്‍ നയിക്കുന്ന ഷെഫീല്‍ഡ് മൂന്നാം ചൊവ്വാഴ്ച നൈറ്റ് വിജില്‍ ഇന്ന് സെന്റ് പാട്രിക്സ് പള്ളിയില്‍ (Barnsley Road, S5 0QF) വച്ച് നടക്കും. വൈകിട്ട് 6മുതല്‍ രാത്രി 10 വരെ നടക്കുന്ന നൈറ്റ് വിജിലില്‍ വി. കുര്‍ബാന, ആരാധന, വചന പ്രഘോഷണം, കുമ്പസാരം, വി. അന്തോണീസിന്റെ നൊവേന. തുടങ്ങിയ ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. ഷെഫീല്‍ഡ് കാത്തലിക് കമ്യൂണിറ്റിയ്ക്കുവേണ്ടി ഫാ. ബിജു കുന്നക്കാട്ട് ഏവരെയും സ്വാഗതം ചെയ്യുന്നു.