ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്കായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വെക്കുന്നതിനിടെ അപ്രതീക്ഷിതമായ പരിക്ക് വേട്ടയാടിയതിനെ കുറിച്ച് വികാരഭരതിനായി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ക്രിസ് ലിന്. ടിറ്ററിലൂടെയാണ് താരം വികാരഭരിതനായത്. പ്രിയപ്പെട്ട ക്രിക്കറ്റ് ദൈവങ്ങളേ, ഞാനെന്തെങ്കിലും തെറ്റ് ചെയ്തോ? എന്നാണ് ലിന് ട്വിറ്ററിലൂടെ ചോദിച്ചത്.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സുമായുളള മത്സരത്തിനിടെ തോളിനാണ് താരത്തിന് പരിക്കേറ്റത്. രണ്ട് വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് ലിന്നിന് അതേസ്ഥലത്ത് തന്നെ പരിക്കേല്‍ക്കുന്നത്. മുംബൈ ഇന്ത്യന്‍സ് ബാറ്റ്സ്മാന് ജോസ് ബാട്ട്ലറിനെ പുറത്താക്കാന്‍ ക്യാച്ച് പിടിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ലിന്നിന് പരിക്കേറ്റത്. ഇതോടെ വേദനകൊണ്ട് പുളഞ്ഞ താരം തോളിന് കൈപിടിച്ച് ഇരിക്കുകയായിരുന്നു. ഇതോടെ താരത്തെ കൊല്‍ക്കത്തന്‍ അധികൃതര്‍ ഡ്രസ്സിംഗ് റൂമിലേക്ക് തിരിച്ച് വിളിക്കുകയായിരുന്നു.
തീര്‍ത്തും നിര്‍ഭാഗ്യവാനായ കളിക്കാരനാണ് ക്രിസ് ലിന്. പരിക്ക് കാരണം മാത്രം ഓസിസ് ടീമില്‍ ഇടം കിട്ടാതെ പോകുന്ന കളിക്കാരന്. ഏതൊക്കെ പ്രധാന ടൂര്‍ണ്ണമെന്റ് വന്നാലും ഇദ്ദേഹത്തിന് പരിക്ക് വില്ലനാകും.
ഇതോടെ ക്രിസ് ലിന് തുടര്‍ന്ന് ഐപിഎല്‍ കളിക്കുമോയെന്ന കാര്യം ഇനി സംശയമാണ്. വിശദമായ പരിശോധനയ്ക്ക് ശേഷമേ താരത്തിന്റെ പരിക്ക് എത്രത്തോളം ഗൗരവകരമാണെന്ന് വിലയിരുത്താനാകൂ. ഐപിഎല്ലില്‍ ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് ലിന് കാഴ്ച്ചവെക്കുന്നത്. ആദ്യ മത്സരത്തില്‍ ഗുജറാത്തിനെതിരെ പുറത്താകാതെ 93 റണ്‍സെടുത്ത ഈ ക്യൂന്‍സ് ലാന്റുകാരന്‍ രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 32 റണ്‍സെടുത്തിരുന്നു.
Dear Cricket Gods, did I do something wrong?
— Chris Lynn (@lynny50) April 9, 2017
	
		

      
      








            
Leave a Reply