മലയാളം യുകെ ന്യൂസ് ടീം

കേരള രാഷ്ട്രീയ വിഹായസ്സില്‍ കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി ഒളിമങ്ങാതെ നില്‍ക്കുന്ന സൂര്യന്‍ ഒന്നേയുള്ളൂ..! അത് സാക്ഷാല്‍ കെ.എം. മാണി തന്നെ. കേരള രാഷ്ട്രീയത്തിന്റെ ഭീഷ്മാചര്യനായി അറിയപ്പെടുന്ന ഈ ജനകീയ നേതാവിനെ, ജനങ്ങളുടെ ഹൃദയമിടിപ്പോ ജനഹിതമോ ആരും പഠിപ്പിക്കേണ്ടതില്ല. ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്തെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുവാനുള്ള കഴിവാണ് മദ്ധ്യതിരുവിതാംകൂറിലെ ഈ നേതാവിനെ കേരളത്തിന്റെ പ്രിയപ്പെട്ട മാണിസാര്‍ ആക്കിയത്. ഈ ജനകീയതയാണ് കേരള രാഷ്ട്രീയത്തിലെ ഭൂകമ്പങ്ങളേയും കൊടും കാറ്റുകളേയും അതിജീവിച്ചു കേരള കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ സുരക്ഷിതമായി നങ്കൂരമിടാന്‍ കെ. എം. മാണിയെ പ്രാപ്തനാക്കുന്നത്.

നിയമസഭാ സാമാജികനായും മന്ത്രിയായും ധനകാര്യ വിദഗ്ദനായും നിയമജ്ഞനായുമെല്ലാം കേരള സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കെ. എം. മാണി മലയാളം യു കെ യുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വായനക്കാര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്നു. മാധ്യമ പ്രവര്‍ത്തനത്തില്‍ മലയാളം യു കെ യുടെ സത്യസന്ധതയെ ശ്രീ കെ. എം. മാണി അഭിനന്ദിച്ചു. നല്ലതും ചീത്തയും മലരും പതിരും വേര്‍തിരിച്ച് നേരായ വാര്‍ത്തയില്‍ക്കൂടി സമൂഹത്തിലെ പ്രശ്‌നങ്ങളെ ജനമദ്ധ്യത്തിലെത്തിക്കുവാന്‍ മലയാളം യു കെ നടത്തുന്ന പ്രയത്‌നങ്ങളെ പ്രത്യേകം പ്രശംസിച്ചു. ആതുരസേവന രംഗത്ത് മലയാളത്തിന്റെ നേഴ്‌സുമാര്‍ ലോകത്തിന് നല്‍കുന്ന സംഭാവനകളേക്കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞു.

[ot-video][/ot-video]

കെ. എം. മാണിയുടെ വാക്കുകളില്‍ നിന്ന്.

മലയാളം യു കെ യുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ലെസ്റ്ററില്‍ നടക്കുന്ന അവാര്‍ഡ് നൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. മലയാളം യു കെ നേഴ്‌സിംഗ് പ്രാഫഷണില്‍ ഉള്ളവര്‍ക്കായി നടത്തിയ ലേഖന മത്സരത്തിന് കിട്ടിയ മികച്ച പ്രതികരണം മലയാളം യു കെ എക്‌സല്‍ അവാര്‍ഡ് നൈറ്റ് യുകെ മലയാളി സമൂഹം നെഞ്ചിലേറ്റിയതിന് തെളിവാണ്.

മെയ് പതിമൂന്നിന് ലെസ്റ്റര്‍ കേരളാ കമ്യൂണിറ്റി ആതിഥേയത്വം വഹിക്കുന്ന മലയാളം യു കെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ മുഖ്യാതിഥി ആയിരിക്കും. ജോയിസ് ജോര്‍ജ് എംപി സ്‌പെഷ്യല്‍ ഗസ്റ്റായിരിക്കും. ലെസ്റ്ററില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.

Also Read :

മലയാളം യുകെയും ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയും ഒരുമിക്കുന്നു. മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും മെയ് 13 ന്. പ്രതിഭാ സംഗമവും കലാവിരുന്നും ലെസ്റ്ററിൽ ആവേശത്തിരയിളക്കും.

മുഖ്യാതിഥി മാർ ജോസഫ് സ്രാമ്പിക്കൽ.. ആതിഥ്യമരുളുന്നത് എല്‍കെസി.. മലയാളം യുകെ ‘എക്സൽ’ അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും മെയ് 13 ന് ലെസ്റ്ററിലെ മെഹർ സെൻററിൽ.

ഒന്നാമതെത്തിയത് ഷെറിൻ ജോസ് ലിങ്കൺ ഷയർ.. പ്രസ്റ്റണിലെ ബീനാ ബിബിൻ രണ്ടാമത്‌.. ബർമ്മിങ്ങാമിന് അഭിമാനമായി ബിജു ജോസഫും.. മലയാളം യുകെ നടത്തിയ ലേഖന മത്സരത്തെ മലയാളികൾ ആവേശത്തോടെ സ്വീകരിച്ചപ്പോൾ ഇവർ വിജയികൾ.