ബെന്നി മേച്ചേരിമണ്ണില്‍
റെക്സം രൂപതാ കേരളം കമ്മ്യൂണിറ്റിയുടെ യേശുദേവന്റെ തിരുപ്പിറവി, പുതുഞായര്‍ ആഘോഷമായ മലയാളം പാട്ടുകുര്ബാനയോട് കൂടി മെയ് 23ന് ഞായറാഴ്ച സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഹവാര്‍ഡനില്‍ നടത്തപ്പെടുന്നു. നാലുമണിക്ക് ജപമാലയോടു കൂടി ആരംഭിക്കുന്നു. 4.15ന് ആഘോഷമായ വിശുദ്ധ കുര്‍ബാന ഈസ്റ്റര്‍ സന്ദേശം രൂപതാ കോഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറം എസ്.ഡി.വി. കുര്ബാനക്കും മറ്റു തിരുകര്മ്മകള്ക്കും ശേഷം ഈസ്റ്റര്‍ കേക്ക് മുറിക്കലും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
ഈസ്റ്റര്‍, പുതുഞായര്‍ കുര്‍ബാനയില്‍ പങ്കുചേര്‍ന്നു ഉയര്‍ത്തെഴുന്നേറ്റ യേശുദേവന്റെ സമാധാനവും കൃപയും പ്രാപിക്കുവാന്‍ റെക്സം രൂപതയിലും സമീപ പ്രദേശത്തെയും വിശ്വാസികളെ സ്നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നതായി റെക്സം രൂപതാ കോഓര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറം (07763756881) അറിയിച്ചു.
77 THE HIGHWAY ,
HAWARDEN ,
FLINTSHIRE. CH 53 D L .
Leave a Reply