ഈ അടുത്തക്കാലത്ത്  കേരളത്തിലെ മാധ്യമങ്ങള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് ദിലീപ് -കാവ്യ വിവാഹത്തെ പറ്റിയാകും .എന്നാല്‍ ഇപ്പോള്‍ അതല്ല ചര്‍ച്ചാവിഷയം .സമൂഹമാധ്യമങ്ങിലും,പൊതുചടങ്ങുകളിലും സജീവമായിരുന്ന കാവ്യാ മാധവന്‍ എവിടെ പോയി എന്നാണു ഇപ്പോള്‍ മലയാളികളും മാധ്യമങ്ങളും ചോദിക്കുന്നത് .ഇടക്ക് അപൂര്‍വമായി വല്ല ഫോട്ടോയില്‍ എങ്ങാനും കണ്ടത് ഒഴിച്ചാല്‍ നടി കാവ്യയെ ഇപ്പോള്‍ കാണാനില്ല എന്ന് ചുരുക്കം .

ദിലീപ് കാവ്യാ വിവാഹം പോലെ ഇത്രയും വിവാദങ്ങള്‍ നിറഞ്ഞ ഒരു കല്യാണം ഈ അടുത്ത കാലത്ത് ഒന്നും മലയാളസിനിമ കണ്ടു കാണില്ല .വിവാഹ ശേഷം ഉണ്ടായ മറ്റു പല സംഭവവികാസങ്ങളും ഇതിനു ആക്കം കൂട്ടി .ഇപ്പോള്‍ പാപ്പരാസികള്‍ പറയുന്നത് കാവ്യയെ ദിലീപ് വീട്ടില്‍ അടച്ചിട്ടിരിയ്ക്കുകയാണെന്നാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കാവ്യ – ദിലീപ് വിവാഹത്തിന് ശേഷം സിനിമാ ലോകത്ത് ഒത്തിരി താരങ്ങളും താരപുത്രന്മാരും പുത്രിമാരുമൊക്കെ വിവാഹിതരായി. കഴിയുന്നിടത്തൊക്കെ ദിലീപ് സാന്നിധ്യം അറിയിച്ചു. പക്ഷെ എവിടെയും കാവ്യയെ കണ്ടില്ല. അല്‍ഫോണ്‍സ് പുത്രന്റെ കുഞ്ഞിന്റെ മാമോദീസയ്ക്ക് മകള്‍ മീനാക്ഷിയെ കൂട്ടിയെങ്കിലും അവിടെയും കാവ്യ വന്നില്ല.ഇപ്പോള്‍ ഏറ്റവുമൊടുവില്‍ സംവിധായകന്‍ വിനയന്റെ മകളുടെ വിവാഹം നടന്നു. സിനിമാക്കാരുമായുള്ള വിനയന്റെ അകല്‍ച്ചകാരണം അധികം താരങ്ങളൊന്നും വിവാഹത്തില്‍ പങ്കെടുത്തിട്ടില്ല. പക്ഷെ ദിലീപ് എത്തി വധൂവരന്മാരെ അനുഗ്രഹിച്ചു. അവിടെയും കാവ്യയെ കൂട്ടിയില്ല.

ദിലീപുമായുള്ള വിവാഹത്തിന് ശേഷം ഫേസ്ബുക്കിന്റെ പരിസരത്ത് പോലും കാവ്യയെ കണ്ടിട്ടില്ല. നവംബര്‍ 23 നാണ് കാവ്യ ഏറ്റവുമൊടുവില്‍ ഫേസ്ബുക്ക് പേജ് അപ്‌ഡേറ്റ് ചെയ്തത്. 25 ന് വിവാഹം നടന്നു. വേണ്ടപ്പെട്ടവരുടെ പിറന്നാളും ചരമ വാര്‍ഷികവും മരണവും വിവാഹവുമൊക്കെ ഓര്‍ത്ത് വച്ച് ഫേസ്ബുക്കില്‍ എഴുതുകയും സിനിമാ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്ത കാവ്യ എന്തുകൊണ്ട് വിവാഹ ശേഷം ഫേസ്ബുക്കില്‍ എത്തിയില്ല എന്നാണ് ആരാധകരുടെ ചോദ്യം.ദിലീപിനൊപ്പം വിദേശത്തും മറ്റും സ്റ്റേജ് ഷോകളിലും കാവ്യ പങ്കെടുക്കാറുണ്ട്. പക്ഷെ അതൊക്കെ വളരെ സ്വകാര്യമാണ്.മഞ്ജു വാര്യരുടെയും അവസ്ഥ ഇങ്ങനെയൊക്കെ തന്നെയായിരുന്നു. ദിലീപുമായുള്ള വിവാഹത്തിന് ശേഷം ക്യാമറയുടെ വെളിച്ചത്തിലേക്കേ മഞ്ജു വന്നിട്ടില്ല. ഇപ്പോള്‍ കാവ്യയുടെ അവസ്ഥയും അങ്ങനെയൊക്കെ തന്നെയായി എന്നാണ് അടക്കംപ്പറച്ചില്‍ .