കെറ്ററിങ്ങ്: തുടര്‍ച്ചയായി രണ്ടാം വര്‍ഷവും മുഴുവന്‍ ഫാമിലി ടിക്കറ്റ് വില യു.കെ.കെ.സി.എയ്ക്ക് കൈമാറി ചരിത്രഗാഥ സൃഷ്ടിച്ചിരിക്കുകയാണ്. കെറ്ററിങ്ങ് ക്‌നാനായ കാത്തലിക് അസോസിയേഷന്‍. പ്രസിഡന്റ് ബിജു കൊച്ചിക്കുന്നേല്‍, സെക്രട്ടറി ബിജു അലക്‌സ് വടക്കേക്കര എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനമാണ് യു.കെ.കെ.സി.എ കണ്‍വെന്‍ഷനു വേണ്ടി നടക്കുക. കഴിഞ്ഞ വര്‍ഷം ഗ്രൂപ്പ് ‘സി’യില്‍ റാലിയില്‍ ഒന്നാം സ്ഥാനം നേടിയ കെറ്ററിങ്ങ് ഇത്തവണയും റാലിയില്‍ ഒന്നാം സ്ഥാനം നേടുന്നതിനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

പ്രഥമ മിഡിലാന്‍ഡ്‌സ് റീജിയണ്‍ കണ്‍വന്‍ഷനില്‍ ശ്രദ്ധേയമായ യൂണിറ്റുകളില്‍ ഒന്നായിരുന്നു കെറ്ററിങ്ങ്. നടവിളിയില്‍ മൂന്നാം സ്ഥാനവും മൂന്ന് കലാപരിപാടികള്‍ അവതരിപ്പിച്ചും സദസ്സിന്റെ കയ്യടി നേടിയ യൂണിറ്റാണ് കെറ്ററിങ്ങ്. ഇത്തവണത്തെ യു.കെ.കെ.സി.എ കണ്‍വെന്‍ഷനില്‍ അത്യന്തം വ്യത്യസ്തമായ കലാപരിപാടിയാണ് കെറ്ററിങ്ങ് യൂണിറ്റ് അവതരിപ്പിക്കുന്നത്. എല്ലാ മാസവും കുട്ടികള്‍ക്കായി വേദപാഠവും കുടുംബങ്ങള്‍ക്കായി പ്രാര്‍ത്ഥനാ സമ്മേളനവും നടത്തുന്ന യൂണിറ്റാണ് കെറ്ററിങ്ങ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും മുഴുവന്‍ അംഗങ്ങളുടെയും ഫാമിലി ടിക്കറ്റ് തുക കൈമാറി മറ്റു യൂണിറ്റുകള്‍ക്ക് മാതൃക കാട്ടിയ കെറ്ററിങ്ങ് യൂണിറ്റിനെ സെന്‍ട്രല്‍ കമ്മിറ്റി അഭിനന്ദിച്ചു.