മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ വില്ലന്റെ ടീസര്‍ സമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്നു. 10 ലക്ഷം പേരാണ് മൂന്നു മണിക്കൂറിനുള്ളില്‍ ടീസര്‍ കണ്ടത്. ക്രോസ് പോസ്റ്റിംഗിലൂടെ ഇന്നലെ രാവിലെ 12മണിക്ക് പുറത്തുവിട്ട ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ആരാധകര്‍ക്ക് ആവേശമായി.ഒരു ദിവസം പിന്നിട്ടപ്പോഴേയ്ക്കും 30ലക്ഷമായി സന്ദര്‍ശകര്‍. മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വില്ലന്റെ ഔദ്യോഗിക ടീസര്‍ ഇതുവരെ 3,373,622 പേര്‍ കണ്ടുകഴിഞ്ഞു. വില്ലനെന്ന പേരുപോലെ നിഗൂഡത നിലനില്‍ക്കുന്ന ടീസറിലുടനീളം മോഹന്‍ലാലാണ് നിറഞ്ഞു നില്‍ക്കുന്നത്. ഇതിലൂടെ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ സ്വഭാവവും വ്യക്തമാകുന്നുണ്ട്. ടീസറില്‍ മഞ്ജു വാര്യരും വന്നുപോകുന്നുണ്ടെങ്കിലും മോഹന്‍ലാലിന്റെ വിവിധ ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കി അദ്ദേഹത്തിന് അമിത പ്രാധാന്യം നല്‍കികൊണ്ടുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്

mohanlal
പെര്‍ഫെക്ട് ത്രില്ലറായി ബി.ഉണ്ണികൃഷ്ണന്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ഗുഡ് ഈസ് ബാഡ് എന്ന ടാഗ്ലൈനില്‍ എത്തുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായും മോഹന്‍ലാലിന്റെ ഭാര്യയായി മഞ്ജു വാര്യരും വേഷമിടും. വളരെ ശക്തമായ കഥാപാത്രമാണ് ചിത്രത്തില്‍ മഞ്ജുവിന്. മെലിഞ്ഞ ശരീരപ്രകൃതമുള്ള കഥാപാത്രത്തെ തുടര്‍ന്ന് മോഹന്‍ലാല്‍ പുള്ളിമനയില്‍ ആയുര്‍വേദ ചികിത്സയിലായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തമിഴ് താരം വിശാല്‍, ഹന്‍സിക, തെലുങ്ക് താരം ശ്രീകാന്ത്, റാഷി ഖന്ന എന്നിവരും ചിത്രത്തില്‍ അണിനിരക്കും. പുലിമുരുകന്‍ സ്റ്റണ്ട് ഡയറക്ടര്‍ പീറ്റര്‍ ഹെയ്ന്‍ ആണ് വില്ലനിലും സംഘട്ടന രംഗങ്ങള്‍ ഒരുക്കുക. ചിത്രത്തില്‍ സംഘട്ടന രംഗങ്ങള്‍ ഒരുക്കാന്‍ പീറ്റര്‍ ഹെയ്‌നൊപ്പം സ്റ്റണ്ട് സില്‍വയുമുണ്ട്. ബജ്രംഗി ഭായിജാന്‍, ലിംഗ തുടങ്ങീ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ നിര്‍മ്മിച്ച വെങ്കിടേഷാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നന്‍പന്‍, വിണ്ണൈത്താണ്ടി വരുവായാ തുടങ്ങീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ മനോജ് പരമഹംസയാണ് വില്ലന് വേണ്ടിയും ക്യാമറ ചലിപ്പിക്കുന്നത്.