ബാബു ജോസഫ്

സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ റവ. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ ദേശഭാഷാ വ്യത്യാസമില്ലാതെ സുവിശേഷവത്ക്കരണം സാദ്ധ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ടുള്ള ഇംഗ്ലീഷ് ധ്യാന ശുശ്രൂഷ ‘തണ്ടര്‍ ഓഫ് ഗോഡ്’ ഞായറാഴ്ച ക്രോളിയില്‍ നടക്കും. വിവിധങ്ങളായ ഭാഷകളും സംസ്‌കാരവും ഇടകലര്‍ന്ന യൂറോപ്പില്‍ സുവിശേഷവത്ക്കരണത്തിന്റെ വലിയ അടയാളമായി മാറിക്കൊണ്ടിരിക്കുന്ന ഈ ശുശ്രൂഷയില്‍ പരിശുദ്ധാത്മ ശക്തിയാല്‍ അനേകം അത്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്നു.

അരുന്ധല്‍ & ബ്രൈറ്റണ്‍ അതിരൂപതാ ബിഷപ്പ് റിച്ചാര്‍ഡ് മോത്തിന്റെ അനുഗ്രഹാശീര്‍വാദത്തോടെ നടത്തപ്പെടുന്ന കണ്‍വെന്‍ഷനില്‍ ഈസ്റ്റ്‌ബോണ്‍ കാത്തലിക് ചര്‍ച്ച് വികാരി ഫാ.ജെറാര്‍ഡ് ഹെറ്റെന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കപ്പെടും. കണ്‍വെന്‍ഷനിലേക്ക് വിവിധ പ്രദേശങ്ങളില്‍നിന്നും വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ ഉച്ചതിരിഞ്ഞ് 1 മണി മുതല്‍ വൈകിട്ട് 5 വരെ ക്രോളിയിലെ സെന്റ് വില്‍ഫ്രഡ് കാത്തലിക് സ്‌കൂളിലാണ് (ST.WILFRED WAY, RH 11 8 PG) കണ്‍വെന്‍ഷന്‍ നടക്കുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആരാധന, വചനപ്രഘോഷണം, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിംങ്, കുട്ടികള്‍ക്കുള്ള പ്രത്യേക ക്ലാസുകള്‍ തുടങ്ങിയ ശുശ്രൂഷകള്‍ കണ്‍വെന്‍ഷന്റെ ഭാഗമാകും. ഏറെ അനുഗ്രഹീതമായ ഈ പരിശുദ്ധാത്മാഭിഷേക കണ്‍വെന്‍ഷനിലേക്ക് സംഘാടകര്‍ യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിജോയ് ആലപ്പാട്ട്.07960000217.