ശ്രീനഗർ: ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ സബ്സർ അഹ്മദ് ഭട്ടിന്‍റെ വധത്തിൽ പ്രതിഷേധിച്ച് കശ്മീർ താഴ്വരയിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഭട്ട് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന വാർത്ത സ്ഥിരീകരിച്ചതു മുതൽ കശ്മീരിലെ പുൽവാമ, ഷോപിയാൻ, അനന്ത്നാഗ്, സോബോർ, കുപ് വാര, ശ്രീനഗർ എന്നീ പ്രദേശങ്ങളിലെല്ലാം ജനങ്ങളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായി റിപ്പോർട്ടുണ്ട്. മൊബൈൽ, ഇന്‍റർനെറ്റ് ബന്ധങ്ങളെല്ലാം സർക്കാർ വിച്ഛേദിച്ചിട്ടുണ്ട്. രണ്ട് ദിവസത്തേക്ക് കടകളടച്ചിടാൻ വിഘടനവാദി ഗ്രൂപുകളും ആഹ്വാനം ചെയ്തിട്ടുണ്ട്.
ത്രാലിൽ വ്യാഴാഴ്ച പുലർച്ചെ നടന്ന ഏറ്റുമുട്ടലിലാണ് ബുർഹാൻ വാനിയുടെ പിൻഗാമിയായ സബ്സർ അഹ്മദ് ഭട്ട് കൊല്ലപ്പെട്ടത്. പാക് അധീന കശ്മീരിൽ നിന്ന് നുഴഞ്ഞുകയറിയ ആറ് തീവ്രവാദികളെ സൈന്യം വധിച്ച വാർത്ത വന്നതിന് തൊട്ടുപിറകെയാണ് ഭട്ടിന്‍റെ മരണവും സ്ഥിരീകരിച്ചത്.
Leave a Reply