തീ പാറുന്ന പോരാട്ടം കാഴ്ച വെയ്ക്കാന്‍ ടീമുകള്‍ ഒരുങ്ങുന്നു; ആറാമത് ഓള്‍ യുകെ മെൻസ് ഡബിൾ‍സ്‌ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സ്മാഷ് 2017 ജൂലൈ 15നു ഡെര്‍ബിയില്‍
31 May, 2017, 9:39 am by News Desk 1

ഡെര്‍ബി ചലഞ്ചേേഴ്‌സ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ആറാമത് ഓള്‍ യുകെ മെൻസ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂലൈ 15നു ഡെര്‍ബി ഇറ്റ് വാൾ ലിഷര്‍ സെന്ററില്‍ വെച്ച് നടത്തുന്നതാണ്. ക്ലബ്ബിന്റെ ആറാമത് ടൂർണമെന്റ് അതിവിപുലമായ രീതിയില്‍ നടത്തുവാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിവരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ആവേശം നിറഞ്ഞ മറ്റ് ടൂർണമെന്റുകൾ വമ്പിച്ച ജനശ്രദ്ധ പിടിച്ചുപറ്റി എന്നതുകൊണ്ട് ഏറെ ആവേശത്തിലാണ് അംഗങ്ങള്‍.

ഒരു കായികവിനോദം എന്നതിലുപരി മാറിവരുന്ന ജീവിതചര്യരോഗങ്ങളെ ചെറുത്തു തോൽപ്പിക്കുന്നതിനും, ആരോഗ്യപരിപരിപാലനത്തിന്റെ ആവശ്യകത സമൂഹത്തിനെ ബോധ്യപ്പെടുത്തുന്നതിനും, പരസ്പര സൗഹൃദത്തിനും, നമ്മുടെ പുതുതലമുറയെ ബാഡ്മിന്റൺ എന്ന കായിക വിനോദത്തിലേക്ക്‌ ആകർഷിക്കുകയും, അതോടൊപ്പം അവർക്ക്‌ വേണ്ട പരിശീലനം കൊടുക്കുകയും ചെയ്യുകയുമാണ് ക്ലബ്ബിന്റെ ഉദ്ദേശ്യം.

യുകെയുടെ പല ഭാഗത്തു നിന്നും വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഡെര്‍ബി ഇറ്റ് വാള്‍ ലിഷര്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്നതിനാല്‍ ഏവര്‍ക്കും യാത്ര എളുപ്പമാക്കും എന്ന പ്രത്യേകത കായികപ്രേമികളെ ടൂര്‍ണമെന്റില്‍ എത്തിക്കും എന്ന കാര്യത്തിന് സംശയം ഇല്ല. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്.

രണ്ടു കാറ്റഗറിയിലായാണ് ടൂർണമെന്റ് നടത്തപ്പെടുന്നത് .ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 42 ടീമുകള്‍ക്കാണ്  ഇൻറർമീഡിയേറ്റ് കാറ്റഗറിയിൽ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 12 ടീമുകള്‍ക്കാണ്  അഡ്വാൻസ്ഡ് കാറ്റഗറിയിൽ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. വിജയികളാകുന്ന ടീമുകള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കും.

അഡ്വാൻസ്ഡ് കാറ്റഗറി ടീമിന് 40 പൗണ്ടും ഇന്റർമീഡിയേറ്റ കാറ്റഗറി ടീമിന് 30 പൗണ്ടും ആയിരിക്കും രജിസ്ട്രേഷൻ ഫീസ്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ രജിസ്‌ട്രേഷനും, കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപെടുക.

മില്‍ട്ടണ്‍ -07878510536

സുബിൻ – 07459 825942

ടൂര്‍ണമെന്റ് നടക്കുന്ന വിലാസം:-

DERBY ETWALL LElSURE CENTRE,

HILTON ROAD, ETWALL, DERBY,

DE65 6HZ

വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് . വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല .

Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED NEWS

RECENT POSTS
Copyright © . All rights reserved