പൂള്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക സെക്രട്ടറിയും ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റി മുന്‍ സെക്രട്ടറിയും യു കെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനുമായ മാര്‍ട്ടിന്‍ ജോര്‍ജിന്റെ സഹോദരന്‍ മോന്‍സി ജോര്‍ജ് (51 വയസ്) നിര്യാതനായി. ചെങ്ങന്നൂര്‍ മുളക്കുഴ തെനംകാലയില്‍ കുടുംബാംഗമാണ് .
സംസ്‌ക്കാരം ജൂണ്‍ ഏഴാം തീയതി ബുധനാഴ്ച ചെങ്ങന്നൂര്‍ പിരളശേരി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസന ദേവാലയത്തില്‍ നടക്കും. കായംകുളം ചക്കാലയില്‍ കുടുംബാംഗമായ ആശയാണ് ഭാര്യ. ദീര്‍ഘകാലമായി ഡല്‍ഹിയില്‍ കുടുംബസമേതം താമസിക്കുന്ന മോന്‍സി അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് ഭാര്യാ ഗൃഹത്തില്‍വച്ച് മരണം സംഭവിച്ചത്. പരേതന് ആഷ്‌ലി, അലന്‍ എന്നീ രണ്ട് മക്കളാണുള്ളത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ