ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
ലണ്ടന്‍: യഥാര്‍ത്ഥ ജീവനായ ഈശോ തന്നെയാണ് സ്വര്‍ഗമെന്നും ആ സ്വര്‍ഗ്ഗം സ്വന്തമാക്കാന്‍ എല്ലാവരും പരിശ്രമിക്കണമെന്നും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിപ്രായപ്പെട്ടു. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ‘ഗ്രേറ്റ് ബ്രിട്ടണ്‍ അഭിഷേകാഗ്നി’ ധ്യാനത്തിന്റെ മുന്നോടിയായി നടക്കുന്ന ഒരുക്കധ്യാനത്തിന് ലണ്ടന്‍ റീജിയണില്‍ ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. തിന്മയുടെ അന്ധകാരത്തില്‍ നിന്ന് മാറി നന്മയിലേക്ക് വരുമ്പോഴാണ് സ്വര്‍ഗ്ഗരാജ്യ അനുഭവം സാധ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഡ്മന്റണ്‍ ദേവാലയത്തില്‍ രാവിലെ 9.30-ന് ആരംഭിച്ച ഏകദിന കണ്‍വെന്‍ഷന് കോ-ഓര്‍ഡിനേറ്റര്‍ റവ. ഡോ. തോമസ് പാറയടിയില്‍ സ്വാഗതമാശംസിച്ചു. തുടര്‍ന്ന് ആരാധനാസ്തുതികള്‍, ജപമാല, വചനപ്രഘോഷണം, ആഘോഷമായ വി. കുര്‍ബാന, ദിവ്യകാരുണ്യ ആരാധന എന്നിവ നടന്നു. റീജിയണിനു കീഴിലുള്ള വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്ന് വിശ്വാസികള്‍ ഏകദിന കണ്‍വന്‍ഷനില്‍ പങ്കുചേര്‍ന്നു. വചന പ്രഘോഷകരായ റവ. ഫാ. സോജി ഓലിക്കല്‍, ബ്രദര്‍ റെജി കൊട്ടാരം എന്നിവര്‍ വചന പ്രഘോഷണ ശുശ്രൂഷ നയിച്ചപ്പോള്‍ പ്രശസ്ത ക്രിസ്തീയ സംഗീത സംവിധായകന്‍ പീറ്റര്‍ ചേരാനെല്ലൂര്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി.
ഒക്ടോബറില്‍ നടക്കാനിരിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനു വേണ്ടിയുള്ള വോളണ്ടിയേഴ്‌സിനെയും തിരഞ്ഞെടുത്തു. വിവിധ കമ്മിറ്റികള്‍ക്കു നേതൃത്വം നല്‍കുന്ന കമ്മിറ്റിയില്‍ നിന്ന് ഒരു കോര്‍ കമ്മിറ്റിയെയും രൂപീകരിച്ചു. മൂന്നാമത്തെ റീജിയണായ കേംബ്രിഡ്ജില്‍ ഇന്ന് ഏകദിന ഒരുക്കധ്യാനം നടക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് ധ്യാനസമയം. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ റവ. ഫാ. ടെറിന്‍ മുല്ലക്കര അറിയിച്ചു. കേംബ്രിഡ്ജ് റീജിയണു കീഴിലുള്ള വി. കുര്‍ബാന കേന്ദ്രങ്ങളിലെ എല്ലാ വിശ്വാസികളെയും യേശുനാമത്തില്‍ ധ്യാനത്തിലേക്ക് ക്ഷണിക്കുന്നു.
ധ്യാനസ്ഥലത്തിന്റെ അഡ്രസ്സ് : Saint Baptist Cathedral, Unthank Road, Norwich, NR2 2 PA
Leave a Reply