അമേരിക്കയിലാണ് സംഭവം. മൊബൈലിൽ നോക്കി നടന്ന ഒരു സ്ത്രീയാണ് വീണുപോയത്. ഫോണിൽ നോക്കി നടക്കുകയായിരുന്ന ഇവർ മുന്നിലുളള സെല്ലാറിലേക്ക് വീഴുകയായിരുന്നു. നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ സ്ത്രീ വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്ത്രീ വീഴുന്നതും ഇത് കണ്ട് വഴിയാത്രക്കാരായ രണ്ട് സ്ത്രീകൾ ഓടികൂടുന്നതും വിഡിയോയിൽ കാണാം. സെല്ലാറിനകത്ത് വീണ് പരുക്കേറ്റ സ്ത്രീയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുന്നതും വീഡിയോയിലുണ്ട്. ന്യൂജഴ്സിയിലാണ് ഈ സംഭവം നടന്നത്.
നടക്കുമ്പോഴും വാഹനം ഓടിക്കുമ്പോഴും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പലപ്പോഴും അപകടങ്ങൾ വിളിച്ചുവരുത്താറുണ്ട്. മൊബൈലിൽ നോക്കി നടക്കുമ്പോൾ പലപ്പോഴും വഴിയിലുളള കുഴികളും മറ്റും പലരും ശ്രദ്ധിക്കാറില്ല. ചെറിയൊരു അശ്രദ്ധയ്ക്ക് നാം പലപ്പോഴും കൊടുക്കേണ്ടി വരുന്ന വില വളരെ വലുതാണ്. മൊബൈലിൽ നോക്കി നടന്ന് മുന്നിലുളള സെല്ലാറിലേക്ക് വീണു പോയ സ്ത്രീയുടെ അനുഭവം ഏവർക്കും ഒരോർമ്മപ്പെടുത്തലാണ്.
Leave a Reply