വിവാദങ്ങളുടെ കളിത്തോഴനാണ് തമിഴകത്ത് സിലമ്പരസന്‍ എന്ന ചിമ്പു. പ്രണയ വിഷയങ്ങളിലാണ് പലപ്പോഴും ചിമ്പു പെട്ടു പോയത്. പെണ്ണുങ്ങളെ അപമാനിക്കുന്ന തരത്തില്‍ പാട്ടെഴുതി പാടിയതും നടികര്‍ സംഘത്തിന്റെ പ്രശ്‌നത്തില്‍ ഇടപെട്ട് വഷളാക്കിയതുമൊക്കെ ചിമ്പുവിന് കിട്ടിയ വിവാദങ്ങളുടെ സര്‍ട്ടിഫിക്കറ്റാണ്. ഇപ്പോഴിതാ നടന് എതിരെ പുതിയ ആരോപണവുമായി മലയാളിയും തെന്നിന്ത്യന്‍ താരവുമായ കാതല്‍ സന്ധ്യ. തമിഴില്‍ കാതല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സന്ധ്യ ചിമ്പു സംവിധാനം ചെയ്ത് അഭിനയിച്ച വല്ലവന്‍ എന്ന ചിത്രത്തില്‍ ഒരു വേഷം ചെയ്തിരുന്നു. ആ സെറ്റിലുണ്ടായ ദുരനുഭവത്തെ കുറിച്ച് നടി വെളിപ്പെടുത്തുന്നു. 2006 ല്‍ ആണ് ചിമ്പു തിരക്കഥ എഴുതി സംവിധാനം ചെയ്ത വല്ലവന്‍ എന്ന ചിത്രം റിലീസ് ചെയ്തത്. നയന്‍താര നായികയായെത്തിയ ചിത്രത്തില്‍ ചെറിയൊരു റോളില്‍ കാതല്‍ സന്ധ്യയും ഉണ്ടായിരുന്നു. ചിമ്പുവിന്റെ സുഹൃത്തായിട്ടാണ് സന്ധ്യ എത്തിയത്. ഇവരെ കൂടാതെ റിമ സെന്‍, സന്താനം, എസ് വി ശേഖര്‍, ജാന്‍കി സബീഷ് എന്നിനരും വേഷമിട്ടു. വല്ലവന്‍ എന്ന ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ ഏറെ സന്തോഷിച്ചിരുന്നു എന്ന് സന്ധ്യ പറയുന്നു.
എന്നാല്‍ ചിത്രീകരണം തുടങ്ങിയപ്പോള്‍ എല്ലാം തകിടം മറഞ്ഞു. എന്നോട് പറഞ്ഞ കഥയല്ലായിരുന്നു എടുത്തത്. ആദ്യം വേറെ ആള്‍ സംവിധാനം ചെയ്ത ചിത്രം പിന്നീട് പല പ്രശ്‌നങ്ങള്‍ക്കൊണ്ടും ചിമ്പു ഏറ്റെടുക്കുകയായിരുന്നു. എന്റെ കഥാപാത്രം സിനിമയില്‍ ഉടനീളം ഉണ്ടായിരുന്നു. പക്ഷെ ഷൂട്ട് തുടങ്ങിയപ്പോള്‍ എല്ലാം മാറി മറിഞ്ഞു. എന്റെയും ചിമ്പുവിന്റെയും സൗഹൃദമായിരുന്നു വല്ലവന്റെ പ്രധാന കഥ. പക്ഷെ ഷൂട്ടിങ് സമയത്ത് ഈ സൗഹൃദം ഒന്നുമല്ലാതെയായി. എന്നെ വെറുമൊരു സൈഡ് ഗേളായി നിര്‍ത്തി. പേരിനൊരു കഥാപാത്രം മാത്രം. ചിമ്പു ഒരു നല്ല മനുഷ്യനാണ്. പക്ഷെ വല്ലവന്റെ സമയത്ത് എനിക്ക് തന്നെ വാക്കുകളെല്ലാം അദ്ദേഹം തെറ്റിച്ചു. ഒരു സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹം എന്നോട് പറഞ്ഞതായിരുന്നില്ല, സിനിമ റിലീസായപ്പോള്‍ ഞാന്‍ കണ്ടത്. ഞാന്‍ കേട്ട കഥയല്ലായിരുന്നു അത്. വേറെ ഏതോ സിനിമയില്‍ അഭിനയിച്ചതുപോലെയാണ് തോന്നിയത്. എനിക്കത് വല്ലാത്ത വിഷമമായി. അക്കാര്യം എല്ലാവരോടും തുറന്ന് പറയുകയും ചെയ്തു. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ഞാന്‍ വല്ലവന്‍ ചെയ്തത്. ആ സാഹചര്യത്തില്‍ എന്തിനാണ് അത്തരമൊരു ചിത്രം ചെയ്തത് എന്ന് പലരും ചോദിച്ചിരുന്നു. ഇപ്പോള്‍ അതൊക്കെ ആലോചിക്കുമ്പോള്‍ തമാശ തോന്നുന്നു കാതല്‍ സന്ധ്യ പറഞ്ഞു.
Leave a Reply