ചിക്കാഗോ: ഗര്‍ഭിണിയെ കൊന്ന്‌ കുഞ്ഞിനെ വയറ്‌കീറി പുറത്തെടുത്ത സംഭവത്തില്‍ അമ്മയും മകളും അറസ്റ്റില്‍. മര്‍ലിന്‍ ഓക്കോവ ലോപ്പസ്‌ എന്ന പത്തൊമ്പതുകാരിയാണ്‌ കൊല്ലപ്പെട്ടത്‌.

ഒരു മാസം മുമ്പ്‌ കാണാതാവുമ്പോള്‍ ഒമ്പതുമാസം ഗര്‍ഭിണിയായിരുന്നു മര്‍ലിന്‍. ജോലികഴിഞ്ഞ്‌ മൂത്ത മകനെ ഡേകെയറില്‍ നിന്ന്‌ കൂട്ടിക്കൊണ്ടുവരാന്‍ പോകും വഴിയാണ്‌ മര്‍ലിനെ കാണാതായത്‌. ആരോ തട്ടിക്കൊണ്ടുപോയതാണെന്ന സംശയത്തില്‍ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തു. പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ മര്‍ലിന്റെ മൃതദേഹം ഓടയില്‍ നിന്ന്‌ കണ്ടെത്തിയത്‌. വയറ്‌ കീറിയ അവസ്ഥയിലായിരുന്നു മൃതശരീരം. കഴുത്തില്‍ കുരുക്കിട്ട്‌ മുറുക്കിയാണ്‌ മര്‍ലിന്‍ കൊല്ലപ്പെട്ടിരിക്കുന്നതെന്നും തുടര്‍ന്നാണ്‌ വയറ്‌ കീറി കുഞ്ഞിനെ പുറത്തെടുത്തതെന്നും പരിശോധനയില്‍ വ്യക്തമായി.

Image result for pregnant-us-teen-killed-baby-taken-from-womb

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അമ്മമാര്‍ക്ക്‌ വേണ്ടിയുള്ള ഒരു ഫേസ്‌ബുക്ക്‌ ഗ്രൂപ്പിന്‌ മര്‍ലിന്റെ തിരോധാനവുമായി ബന്ധമുണ്ടെന്ന്‌ കണ്ടെത്തിയത്‌ അന്വേഷണത്തില്‍ വഴിത്തിരിവാകുകയായിരുന്നു. ഈ ഗ്രൂപ്പിലുള്ള ക്ലാരിസ ഫിജുറോ എന്ന 46കാരി കുഞ്ഞുടുപ്പുകള്‍ വാഗ്‌ദാനം ചെയ്‌ത്‌ മര്‍ലിനെ വീട്ടിലേക്ക്‌ വിളിച്ചുവരുത്തി കൊല നടത്തുകയായിരുന്നെന്ന്‌ പൊലീസ്‌ പറഞ്ഞു. ക്ലാരിസയുടെ മകള്‍ ഡിസൈറി ഫിജുറോയും കേസില്‍ പ്രതിയാണ്‌. ഇരുവരെയും കൊലപാതകക്കുറ്റത്തിന്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. തെളിവ്‌ നശിപ്പിക്കാന്‍ കൂട്ട്‌ നിന്നതിന്‌ ക്ലാരിസയുടെ പുരുഷസുഹൃത്ത്‌ പീറ്റര്‍ ബോബക്കിനെതിരെയും കേസെടുത്തിട്ടുണ്ട്‌.

മര്‍ലിനെ കാണാതായ ദിവസം വൈകുന്നേരം ആറ്‌ മണിയോടെ ക്ലാരിസ്‌ തന്റെ നവജാതശിശുവിന്‌ ശ്വാസതടസ്സമുണ്ടെന്ന്‌ അറിയിച്ച്‌ അത്യാഹിതവിഭാഗത്തിന്റെ സഹായം തേടിയിരുന്നു. ഈ ഫോണ്‍റെക്കോഡും കൃത്യത്തില്‍ ക്ലാരിസിന്റെ പങ്കുതെളിയിക്കുന്നതായി. ക്ലാരിസ്‌ സഹായം ചോദിച്ചത്‌ മര്‍ലിന്റെ കുഞ്ഞിന്‌ വേണ്ടിയായിരുന്നെന്ന്‌ പൊലീസ്‌ പറഞ്ഞു. അന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ്‌ ഇപ്പോഴും അപകടനില തരണം ചെയ്‌തിട്ടില്ല.

കുഞ്ഞിനെ സ്വന്തമാക്കാന്‍ വേണ്ടി അമ്മയും മകളും ചേര്‍ന്ന്‌ മര്‍ലിനെ കൊലപ്പെടുത്തുകയായിരുന്നെന്നാണ്‌ പൊലീസ്‌ നിഗമനം. ക്ലാരിസിന്റെ 27കാരനായ മകന്‍ കഴിഞ്ഞ വര്‍ഷം മരിച്ചിരുന്നു. ഒരു ആണ്‍കുഞ്ഞിനെ സ്വന്തമാക്കാന്‍ വേണ്ടി ക്ലാരിസ്‌ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം മര്‍ലിനെ വിളിച്ചുവരുത്തുകയായിരുന്നു.