ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ഈസ്റ്റ് സസെക്സിലെ വീട്ടിൽ പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകി എന്ന് സംശയിക്കുന്ന ആളെ അറസ്റ്റ് ചെയ്‌ത്‌ പോലീസ്. വെളിയാഴ്ച വൈകുന്നേരം 7.00 മണിക്കാണ് ന്യൂഹാവനിലെ ലൂയിസ് റോഡിലെ വീട്ടിൽ 33 വയസുള്ള പുരുഷനെയും 30 വയസുള്ള സ്ത്രീയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ബ്രൈറ്റൺ സ്വദേശിയായ 64 കാരനെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റാരെയും അന്വേഷിക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി സംഭവം നടന്ന വീടിനോട് ചേർന്നുള്ള ലീവീസ് റോഡിലെ ശ്മശാനത്തിന്റെ ഒരു ഭാഗം അടച്ചിട്ടിരിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും രണ്ട് പേരുടെ മരണത്തിന് കാരണമായ ഈ സംഭവം തീർത്തും വേദനാജനകം ആണെന്നും ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ കിംബോൾ ഈഡി പറഞ്ഞു. ജനങ്ങളുടെ ആശങ്ക അകറ്റാനായി പ്രദേശത്തെ പോലീസ് സാന്നിധ്യം കൂട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണ കാലയളവിൽ പോലീസിനെ മനസിലാക്കി ക്ഷമയോടെ അവരോട് സഹകരിച്ച പൊതുജനങ്ങളോടുള്ള നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.

ദമ്പതികളുടെ മരണകാരണം ഇനിയും വ്യക്തമല്ല. തീർത്തും വിനാശകരമായ ഈ സംഭവത്തിൻെറ ഞെട്ടലിലാണ് പ്രദേശവാസികൾ. സംഭവത്തെ കുറിച്ച് ഏതെങ്കിലും തരത്തിൽ വിവരം ലഭിക്കുന്നവർ 101 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.