ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡിമെൻഷ്യ രോഗം വരാൻ സാധ്യതയുള്ളവരിൽ വളരെ നാളുകൾക്ക് മുൻപ് തന്നെ രോഗം കണ്ടെത്താനാവുമെന്ന് ഗവേഷകർ കണ്ടെത്തി. രക്ത പരിശോധനയിലൂടെ 15 വർഷം മുമ്പ് വരെ രോഗം പ്രവചിക്കാൻ സാധിക്കുമെന്നതാണ് പുതിയ കണ്ടെത്തൽ. ഡിമെൻഷ്യയും അൽഷിമേഴ്സും പോലുള്ള രോഗങ്ങൾ വരാൻ സാധ്യതയുള്ളവരെ നേരത്തെ തന്നെ കണ്ടെത്തി ഫലപ്രദമായ ചികിത്സകൾ നൽകുന്നതിന് പുതിയ കണ്ടെത്തൽ വഴി സാധിക്കും .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അൽഷിമേഴ്സിനു സമാനമായ രോഗങ്ങളുള്ള വ്യക്തികളിൽ ചില പൊതുവായ ഘടകങ്ങൾ കണ്ടെത്തിയതാണ് വിപ്ലവകരമായ ചികിത്സാ രീതിയ്ക്ക് തുടക്കമിടുന്നതിലേയ്ക്ക് വഴിവെക്കുന്നത്. രോഗസാധ്യതയുള്ളവരുടെ രക്തത്തിൽ പൊതുവായ 11പ്രോട്ടീൻ ബയോ മാർക്കറുകളാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഇത് 90 ശതമാനം കൃത്യതയോടെ രോഗം നേരത്തെ തന്നെ മുൻകൂട്ടി നിർണ്ണയിക്കുന്നതിന് സഹായിക്കുമെന്നാണ് ഗവേഷകർ ചൂണ്ടി കാണിക്കുന്നത്.

പുതിയ കണ്ടെത്തൽ എൻഎച്ച്എസ്സിന്റെ ഡിമെൻഷ്യ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുമെന്ന് വാർവിക്ക് സർവകലാശാലയിലെ പ്രൊഫസർ ജിയാൻഫെങ് ഫെങ് പറഞ്ഞു. നിലവിൽ ഏകദേശം 900,000 ബ്രിട്ടീഷുകാർക്ക് ഓർമ്മ കുറവിനോട് അനുബന്ധിച്ചുള്ള ഡിമെൻഷ്യ പോലുള്ള രോഗങ്ങൾ ഉണ്ടെന്നാണ് കണക്കുകൾ. എന്നാൽ രണ്ട് ദശാബ്ദത്തിനുള്ളിൽ ഇത് 1.7 ദശലക്ഷമായി ഉയരുമെന്നാണ് ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെ ശാസ്ത്രജ്ഞർ കണക്കാക്കുന്നത്.