ടോം ജോസ് തടിയംപാട്
കർണാടകയിലെ ദാവങ്കര ബാപ്പൂജി നേഴ്സിംഗ് കോളേജിൽ പഠിക്കുന്ന ചങ്ങനാശേരി സ്വദേശി പെൺകുട്ടിയുടെ മൂന്നാം വർഷ നേഴ്സിംഗ് ഫീസ് അടക്കാൻ സഹായിക്കുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ അപേക്ഷയിൽ ഇതുവരെ ഒരുലക്ഷത്തി അയ്യായിരം രൂപ ലഭിച്ചുവെന്നു കുട്ടിയുടെ മാതാവ് അറിയിച്ചിട്ടുണ്ട് അവർ അയച്ച കത്ത് പ്രസിദ്ധീകരിക്കുന്നു.
ഇടുക്കി ചാരിറ്റബിൾ സൊസൈറ്റി യുകെയുടെ കീഴിൽ ഞങ്ങളെ സഹായിച്ച നല്ലവരായ നിങ്ങൾക്ക് എങ്ങനെ നന്ദി പറയും എന്ന് എനിക്കറിയില്ല. എന്റെ കുടുംബത്തിലെ ഏറ്റവും മോശമായ ഈ സാമ്പത്തിക അവസ്ഥയിൽ മകളുടെ പഠനത്തിന് പണം നൽകി സഹായിച്ച എല്ലാവർക്കും നന്ദി. എന്റെ നല്ല സുഹൃത്തും എന്നെ കുറെ നാളായി സഹായിച്ചുകൊണ്ടിരിക്കുന്ന ഷേർലി സിസ്റ്റർ പരിചയപ്പെടുത്തിയ ബഹു. ടോം ജോസ് തടിയൻപാട് സാറും ചേർന്നപ്പോൾ ചുങ്ങിയ ദിവസം കൊണ്ട് എന്റെ മകൾക്ക് ഈ വർഷത്തെ ഫീസ് അടയ്ക്കാൻ 105000/- രൂപ ധനസഹായം കിട്ടി.
സഹായിച്ചവരുടെ പേരുവിവരം സാറിനെ അറിയിക്കുന്നതായിരിക്കും. വീണ്ടും ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി..
ലിവർപൂൾ ബെർക്കിൻഹെഡിൽ താമസിക്കുന്ന ചങ്ങനാശേരി സ്വദേശി ബിജു ജോർജ് ഈ കുട്ടിയെപ്പറ്റി അന്വേഷിച്ചു തികച്ചും സഹായം അർഹതപ്പെട്ടതാണ് എന്ന് അറിയിച്ചിരുന്നു . ഈ കുടുംബത്തെ സഹായിക്കണം എന്ന ആവശ്യവുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത് യു കെ യിലെ ബെഡ്വേർതിൽ താമസിക്കുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ഒരു സഹായികൂടിയായ ഷേർലി കൊന്നക്കോട്ടാണ് .ഇവർക്ക് രണ്ടുപേർക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു .
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്. ഞങ്ങൾ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,31 50000 (ഒരുകോടി മുപ്പത്തിഒന്നു ലക്ഷത്തി അൻപതിനായിരം) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .
2004 – ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് ,സജി തോമസ് എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””
Leave a Reply