ഗ്ലോസ്റ്റെർഷെയർ: അതിക്രൂരമായ ഒരു കൊലപാതകത്തിൻെറ ബാക്കിപത്രമായി ഗ്ലോസ്റ്റെർഷെയറിൽ ഒരു സ്ത്രീയുടെ മൃതദേഹാവിശിഷ്ടങ്ങൾ രണ്ട് സ്യൂട്ട്കെയ്സുകളിലായി കണ്ടെത്തി. സംശയാസ്പദമായ സാഹചര്യത്തിൽ കാർ പാർക്ക് ചെയ്തതിനെതുടർന്ന് വഴിയാത്രക്കാരൻ നൽകിയ വിവരം അനുസരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കാറിൽ നിന്ന് ഒരു പുരുഷനെയും സ്ത്രീയെയും പൊലീസ് ചോദ്യം ചെയ്യുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.
മൃതദേഹാവിശിഷ്ടങ്ങൾ സ്ത്രീയുടേതാണെന്ന് കരുതുന്നുണ്ടെങ്കിലും കൊല്ലപ്പെട്ട ആൾ ആരാണെന്ന് തിരിച്ചറിയാൻ ഫോറൻസിക് പരിശോധന വേണ്ടിവരും എന്ന് പോലീസ് പറഞ്ഞു. സംഭവം നടന്ന റോഡ് താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
Leave a Reply