ജോർജ്‌ മാത്യൂ എർഡിങ്ടൺ

യുകെ – ലെസ്റ്റർ സെന്റ് .ജോർജ് മലങ്കര ഓർത്തഡോൿസ് ദേവാലയം ഒരുക്കുന്നു മെസ്‌തൂസോ -2022.
മലങ്കര (ഇന്ത്യൻ ) ഓർത്തഡോൿസ് സഭാ യൂക്കെ – യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിൽപെട്ട യുകെ ലെസ്റ്റർ സെന്റ് .ജോർജ് ഓർത്തഡോൿസ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 29 ശനിയാഴ്‌ച മെസ്‌തൂസോ 2022 എന്ന പേരിൽ സംഗീത മത്സരം നടത്തപ്പെടുന്നു .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭദ്രാസനത്തിലെ യുകെയിൽ ഉള്ള വിവിധ ഇടവകയിൽ നിന്നുള്ള ഗായകസംഘമാണ് മത്സരാത്ഥികൾ . മത്സരത്തിൽ വിജയികളാവുന്ന ഒന്നും രണ്ടും , മൂന്നും ടീമുകൾക്ക് സമ്മാനങ്ങൾ നൽകുന്നതായിരിക്കും , പ്രസ്‌തുത പരിപാടിയോടൊപ്പം മലങ്കര ഓർത്തഡോൿസ് സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങൾക്ക് യോഗത്തിൽ സ്വീകരണം നൽകുന്നതാണെന്നും ഇടവക വികാരി റവ. ഫാ ബിനോയ് ജോഷ്വാ , സെക്രട്ടറി ജോർജി വി .പോൾ, ട്രസ്റ്റി മെബിൻ മാത്യു എന്നിവർ അറിയിച്ചു .