സ്റ്റോക്ക് ഓൺ ട്രെന്റ് & ക്രൂ ഏരിയായിലെ ക്‌നാനായക്കാര്‍ക്കായി ഒരു പുതിയ മാസ് സെന്ററിന് തുടക്കമായി. സ്റ്റോക്ക് & ക്രൂവിലെ ക്‌നാനായക്കാര്‍ വളരെക്കാലങ്ങളായി ആഗ്രഹിച്ചിരുന്ന ഒരു കാര്യമാണ് ഇപ്പോള്‍ ഈ മാസ്സ് സെന്റററിന്റെ വരവോടെ സാധ്യമായിരിക്കുന്നത് . 16.10.2021 ശനിയാഴ്ച 2 മണിക്ക് ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ തിരിതെളിച്ച് സ്ട്രോക്ക് ഓൺ ട്രെന്റ് ക്നാനായ മാസ്സ് സെന്റർ ഔപചാരികമായി ഉദ്‌ഘാടനം ചെയ്തു. അതിനെ തുടര്‍ന്ന് ഫാ. സജി മലയിയിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അർപ്പിച്ചു .തദവസരത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റ് ക്‌നാനായ യൂണിറ്റിന്റെ ഭാരവാഹികളും വുമന്‍സ് ഫോറം ഭാരവാഹികളും കെ.സി.വൈ.എല്‍. ഭാരവാഹികളും ക്വയർ അംഗങ്ങളും അള്‍ത്താര ശുശ്രൂഷകരും ഉദ്‌ഘാടന ചടങ്ങുകളിൽ പങ്കാളികളായി.

സ്റ്റോക്ക് ഓൺ ട്രെന്റ് & ക്രൂ ഏരിയായിലെ ക്‌നാനായ മാസ് സെന്ററിനുവേണ്ടി സെന്റ് ഗ്രിഗറി ആർഎൽ ചർച്ച്, ലോംഗ്‌ടൺ വിട്ടു നല്‍കിയ ഫാ. ഡേവിഡിനും മാസ് സെന്റര്‍ അനുവദിച്ച സജി അച്ചനും സ്ട്രോക്ക് ഓൺ ട്രെന്റ് ക്‌നാനായ യൂണിറ്റ് പ്രസിഡന്റ് എബ്രഹാം ഫെലിക്‌സ് പ്രത്യേകം നന്ദി പറഞ്ഞു. സെന്റ് മേരീസ് ക്‌നാനായ മിഷന്‍ മാഞ്ചസ്റ്ററിലെ കൈക്കാരന്മാരും സന്നിഹിതരായിരുന്നു. അവര്‍ പുതിയ മാസ് സെന്ററിനു പ്രത്യേകം ആശംസകള്‍ നേര്‍ന്നു സംസാരിച്ചു . കുര്‍ബാനയുടെ അവസാനം പാച്ചോര്‍ നേര്‍ച്ച ഉണ്ടായിരുന്നു. ഇനി മുതൽ എല്ലാ മാസവും കുര്‍ബാനയും കുട്ടികള്‍ക്കായി വേദപഠനവും ഉണ്ടായിരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ