രാജസ്ഥാനിലെ ആൽവാരിലുള്ള സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ച യുവതിയെ നഴ്സിങ് അസിസ്റ്റന്റ് ബലാത്സംഗം ചെയ്തതായി പരാതി. ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന 24 വയസ്സുകാരിയെ ചിരാഗ് യാദവ് എന്നയാൾ ചൊവ്വാഴ്ച പുലർച്ചെ 4 മണിക്ക് പീഡിപ്പിച്ചതായാണ് ആരോപണം.

എതിർക്കാതിരിക്കാൻ കുത്തിവയ്പ് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷമാണ് പീഡിപ്പിച്ചതെന്നും അതിജീവിതയുടെ പരാതിയിൽ പറയുന്നതായി പൊലീസ് വ്യക്തമാക്കി. ബോധം വന്നപ്പോൾ ഭര്‍ത്താവിനോടും മറ്റു കുടുംബാംഗങ്ങളോടും യുവതി പീഡന വിവരം അറിയിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പരാതിയെത്തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു. നഴ്സിങ് അസിസ്റ്റന്റ് ബെഡിനു സമീപത്തേക്ക് പോയി കർട്ടനിട്ടു മറയ്ക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു.