ബെൽഫാസ്റ്റ് : നോർത്തേൺ ഐർലൻഡിൽ ലോക കേരള സഭയുടെ പ്രവർത്തനങ്ങൾ ഫലവത്തായി സംഘടിപ്പിക്കാൻ AIC-IWA നേതൃത്വത്തിൽ ജനകീയ സർവ്വേ സംഘടിപ്പിക്കും.ലോകത്താകെയുള്ള മലയാളികളുടെ കൂട്ടായിമയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരള സംസ്കാരത്തിന്റെയും സമ്പദ് ഘടനയുടെയും പുരോഗമനപരമായ വികസനത്തിനും പ്രവാസികളുടെ അഭിപ്രയങ്ങളും സ്വീകരിച്ച് പ്രവത്തിക്കുകയാണ് ലോക കേരള സഭയുടെ പ്രധാന ലക്ഷ്യം.പ്രസ്തുത സർവ്വയിൽ പങ്കാളികൾ ആകാൻ എല്ലാ എൻ.ഐ മലയാളി സംഘടനകളുടെയും സഹകരണം ഉറപ്പ് വരുത്തും.
ലോക കേരള സഭയയുടെ പ്രവർത്തന വിജയത്തിന് ആവശ്യമായ സർഗ്ഗാത്മകവും,ക്രിയാത്മകവുമായ ആശയങ്ങളും പദ്ധതികളും കണ്ടെത്താൻ ജനകീയമായ അന്വേഷണം ആവശ്യമാണ് എന്ന് നോർത്തേൺ ഐർലണ്ടിൽ നിന്നും സഭയിലേക്ക് തിരഞ്ഞെടുക്കപ്പട്ട എസ്.എസ്.ജയപ്രകാശ് പറഞ്ഞു.
ഇതിന് പുറമെ കേരളത്തിലേയ്ക്ക് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നോർത്തേൺ ഐർലണ്ടിലെ ബിസിസിന് സമൂഹത്തിന് ഇടയിലും സമാനമായ സർവ്വേ സംഘിടിപ്പിക്കും.ഇതിൽ നിന്നും ലഭിക്കുന്ന ഡാറ്റാ അനാലിസിസ് ഉപയോഗിച്ച് ഭാവിപരിപാടികൾക്കും പദ്ധതികൾക്കും രൂപം നൽകും.
മൂന്ന് മാസത്തിനകം നോർത്തേൺ ഐർലൻഡിലുള്ള തൊഴിൽ വ്യവസായ ബിസിനസ് സാധ്യതകളെ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് കേരള സർക്കാരിന് നൽകും.കൂടാതെ നിലവിൽ നോർത്തേൺ ഐർലണ്ടിൽ ജീവിക്കുന്ന മലയാളികളുടെ യാത്രാ ക്ലേശങ്ങൾ,എംബസ്സി സേവനങ്ങളുടെ പോരായിമകൾ,വർദ്ധക്യത്തിലേയ്ക്ക് കടന്നിരിക്കുന്ന മലയാളി വിഭാഗത്തിന്റെ എൽഡർലി കെയർ വെല്ലുകളിൽ തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ചും പഠനം നടത്തി എൻ.ഐ-കേരള സർക്കാരുകൾക്ക് റിപ്പോർട്ട് സമർപ്പിക്കും.കൂടാതെ എൻ.ഐയ്യിലേയ്ക്കുള്ള ഹെൽത്ത് കെയർ റിക്രൂട്ട്മെന്റിലെ അമിത ചൂഷണം അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതാണ്.
ബെൽഫാസ്റ്റ് സിറ്റി കൗൺസിലിന്റെ പുതിയ വികസന സ്ട്രാറ്റജിയായ കൾച്ചറൽ ഡൈവേഴ്‌സിറ്റിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് കേരളത്തിന്റെ ക്ലാസ്സിക്കൽ-നാടോടി കലകൾക്കും മലയാള ഭാഷയ്ക്കും പരമാവധി പ്രചാരം നൽകും എന്ന് ലോക കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി അറിയിച്ചു.
നോർത്തേൺ ഐർലണ്ടിൽ നിന്നും ലോക കേരള സഭയിലേക്ക് ആദ്യമായി പ്രതിനിധിയെ അയക്കാൻ കഴിയുന്നത് അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യുണിസ്റ്റിന്റെ വിജയമായി കാണുന്നു എന്ന് ബെൽഫാസ്റ്റ് ബ്രാഞ്ച് സെക്രട്ടറി എബി എബ്രഹാം അഭിപ്രായപ്പട്ടു.നിലവിൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യുണിസ്റ്റിന്റെ സെൻട്രൽ കമ്മിറ്റി അംഗവും,ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷന്റെ നോർത്തേൺ ഐർലൻഡ് ഘടകം സെക്രട്ടറിയുമാണ് കേരള സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എസ്.എസ് ജയപ്രകാശ്.ഇന്നലെ IWA നോർത്തേൺ ഐർലൻഡ് ഘടകം പ്രസിഡന്റ് പോൾ കുര്യാക്കോസിന്റെ അധ്യക്ഷതയിൽ ചേർന്ന അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യുണിസ്റ്റിന്റെ യോഗം ലോക കേരള സഭയുടെ ഭാവി പരിപാടികൾക്ക് എല്ലാ ഭാവുകളങ്ങളും പിന്തുണയും അറിയിച്ചു.
ചിത്രത്തിൽ കാണുന്ന QR കോഡ് ഫോണിലെ ക്യാമറ ഉപയോഗിച്ചു സ്കാൻ ചെയ്ത് സർവ്വേയിൽ പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്നു.
Leave a Reply