ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സൈനിക പരിപാടിയിൽ മദ്യപിച്ച ആർമി ക്യാപ്റ്റൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തി. സുഹൃത്തുക്കളോടൊപ്പം ഡാൻസ് ഫ്ലോറിൽ നൃത്തം ചെയ്യുന്നതിനിടയിലാണ് സംഭവം. ജെയിംസ് ഫാരെന്റ് എന്ന ഉദ്യോഗസ്ഥൻ യുവതിയുടെ കാലുകൾക്കിടയിൽ ബലത്തോട് പിടിച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. 27 കാരിയായ ക്യാപ്റ്റൻ സ്റ്റുവർട്ട് ലിൻഡ്‌സെ കൃത്യമായി നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് അതിക്രമം ചെറുക്കാനായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുവതിയെ ബലമായി പിടിച്ച സൈനികൻ യുവതിക്ക് നേരെ അതിക്രമം നടത്തുകയായിരുന്നു. എന്നാൽ, റോയൽ ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ എഞ്ചിനീയർമാരിൽ നിന്നുള്ള ക്യാപ്റ്റൻ ജെയിംസ് ഫാരന്റ് കുറ്റം നിഷേധിച്ചു. വാദിഭാഗം ഉന്നയിച്ചതിൽ നിന്നും നേർ വിപരീതമാണ് പ്രതിഭാഗം കോടതിയിൽ അറിയിച്ചത്. പാർട്ടിക്കെത്തിയ യുവതിക്ക് അത്താഴ സമയത്ത് ഒരു കുപ്പി സമ്മാനമായി നൽകിയെന്നും, സന്തോഷ മുഹൂർത്തമായതിനാൽ നല്ലവണം മദ്യപിച്ചിരുന്നതായും പ്രതിഭാഗം വിൽറ്റ്ഷെയറിലെ ബുൾഫോർഡ് മിലിട്ടറി കോടതിയിൽ അറിയിച്ചു.

ഇരയായ സ്ത്രീയെ പരിചയമില്ലെന്നും ക്യാപ്റ്റൻ ജെയിംസ് ഫാരന്റ് ആർമി ഓഫീസർമാരുടെ പാനലിനോട് പറഞ്ഞു. നൃത്തം ചെയ്ത വനിതാ ഓഫീസർ നന്നായി മദ്യപിച്ചിരുന്നു എന്നും, കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് പ്രതിഭാഗം ആരോപിക്കുന്നത്. സംഭവം നടന്നു എന്ന് ആരോപിക്കുന്ന ദിവസത്തിന് പിറ്റേന്നാണ് യുവതി റോയൽ മിലിട്ടറി പോലീസിൽ പരാതിപ്പെടുന്നത്. മദ്യലഹരിയിൽ ലക്കുക്കെട്ട് കേവലം ആരോപണങ്ങൾ ഉന്നയിക്കുകയാണ് വാദിഭാഗം ചെയ്യുന്നതെന്നും പ്രതിഭാഗം ഉന്നയിച്ചു..