യുകെയിലെ ഹെൽത്ത് കെയർ മേഖലയിലേക്കുള്ള റിക്രൂട്ട്‌മെന്റ് ദൗത്യവുമായി ഒരു ഉന്നതതല നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) പ്രതിനിധി സംഘം കേരളത്തിലെത്തി. എൻഎച്ച്എസിന്റെ ഹെൽത്ത് കെയർ മേഖലയിൽ ഉണ്ടായിട്ടുള്ള ഒഴിവുകൾ നികത്തുന്നതിനായി കേരള സർക്കാരും എൻഎച്ച്എസും തമ്മിലുള്ള ബന്ധം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ യാത്ര രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേരളത്തിലെ ആരോഗ്യ മേഖലകളിലെ വൈദഗ്ധ്യം നേരിട്ട് കണ്ടറിയാനാണ് സംഘം എത്തിയിരിക്കുന്നത്.

മെയ് 4, 5, 6 തീയതികളിൽ എറണാകുളത്ത് നടക്കുന്ന നോർക്ക യുകെ കരിയർ ഫെയറിന്റെ രണ്ടാം പതിപ്പിന് മുന്നോടിയായാണ് ഉന്നതതല പ്രതിനിധി സംഘത്തിന്റെ വരവ്. ഹെൽത്ത് ആന്റ് സോഷ്യൽ കെയർ ഡിപ്പാർട്ട്‌മെന്റിലെ ഇന്റർനാഷണൽ വർക്ക്‌ഫോഴ്‌സ് മേധാവി ഡേവ് ഹോവാർത്ത് ഹംബർ ആൻഡ് നോർത്ത് യോർക്ക്ഷയർ ഇന്റഗ്രേറ്റഡ് കെയർ ബോർഡിലെ ക്ലിനിക്കൽ ആൻഡ് പ്രൊഫഷണലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നിഗൽ വെൽസ് എന്നിവരാണ് വിദഗ്‌ധ സംഘത്തെ നയിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേരളത്തിലെ മെഡിക്കൽ, നേഴ്‌സിംഗ് മേഖലകളെക്കുറിച്ചും സംസ്ഥാനത്തെ മാനസികാരോഗ്യ സാഹചര്യങ്ങളെക്കുറിച്ചും പഠിക്കാനാണ് സംഘം കേരളത്തിലെത്തുന്നത്. ആരോഗ്യ, തൊഴിൽ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും ഇവർ ചർച്ച നടത്തും. നോർക്കയുടെ റിക്രൂട്ട്‌മെന്റ് പ്രക്രിയയുടെ മേൽനോട്ടം വഹിക്കുന്ന സംഘം മൂന്ന് ദിവസം കേരളത്തിൽ ഉണ്ടാകും. ആരോഗ്യ സംരക്ഷണ മേഖലയിലേയ്ക്കുള്ള വിദേശ റിക്രൂട്ട്‌മെന്റിന്റെ കൂടുതൽ മെച്ചപ്പെടുത്തലുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് മീറ്റിങ്ങുകൾ നടത്തും. കേരളത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്ന് പ്രതിനിധി സംഘം പറഞ്ഞു.