ആന്ധ്രപ്രദേശിലെ കുര്‍ണൂലില്‍ ഹൈദരാബാദ്– ബെംഗളൂരു ദേശീയപാതയില്‍ ബസ് കത്തി വന്‍ദുരന്തം നടന്നു. ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന വോള്‍വോ മള്‍ട്ടി ആക്‌സില്‍ സ്ലീപ്പര്‍ ബസാണ് പുലര്‍ച്ചെ 3.30ഓടെ കത്തിയമര്‍ന്നത്. ബസില്‍ ഏകദേശം 40 യാത്രക്കാരുണ്ടായിരുന്നു. ഇവരില്‍ 15 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിട്ടുണ്ടെങ്കിലും, നിരവധി പേര്‍ മരിച്ചു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ബസിന് മുന്നിലൂടെ വന്ന ഇരുചക്രവാഹനത്തെ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ബസിനടിയില്‍ കുടുങ്ങി, അതില്‍നിന്ന് തീപ്പൊരി പടര്‍ന്ന് ബസിനെ മുഴുവനായി ചുറ്റിയടക്കി. അപകടസമയത്ത് യാത്രക്കാരില്‍ പലരും ഉറക്കത്തിലായിരുന്നു. തീ വേഗത്തില്‍ പടര്‍ന്നതിനാല്‍ രക്ഷപ്പെടാന്‍ പലര്‍ക്കും കഴിഞ്ഞില്ല.
കാവേരി ട്രാവല്‍സിന്‍റേതായ ഈ ബസിന്റെ അപകടത്തെ കുറിച്ച് കര്‍ണൂല്‍ ജില്ലാ പോലീസ് സൂപ്രണ്ട് വിക്രാന്ത് പാട്ടീല്‍ പ്രതികരിച്ചു. ഇരുചക്രവാഹന ഇടിയാണ് തീപ്പിടിത്തത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. എ.സി ബസ്സായതിനാല്‍ വാതിലുകള്‍ തുറക്കാന്‍ കഴിയാതെ ചിലര്‍ ചില്ലുകള്‍ തകര്‍ത്താണ് പുറത്തേക്ക് ചാടിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.











Leave a Reply