പ്രണവിന്റെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമായി ആദിയുടെ പുതിയ ടീസർ പുറത്തിറങ്ങി. ചിത്രത്തിന്റെ ട്രെയിലറിൽ നിന്ന് ഏറെ വേറിട്ടു നിൽക്കുന്നതാണ് ടീസർ. ആരാധകരുടെ ആവേശം വാനോളം ഉയർത്തുന്നതാണ് പുതിയ ടീസർ.
പ്രണവ് മോഹൻലാലിന്റെ ആക്​ഷൻ രംഗങ്ങളാണ് ടീസറിന്റെ ഹൈലൈറ്റ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആദിത്യ എന്ന കഥാപാത്രമായാണ് പ്രണവ് എത്തുക. ചിത്രം ജനുവരി 26ന് റിലീസ് ചെയ്യും.

Some Lies Can Be Deadly എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 9–ാമത്തെ ചിത്രമാണ് ഇത്. സതീഷ് കുറുപ്പാണ് ആദിയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം അനിൽ ജോൺസൺ. ആന്റണി പെരുമ്പാവൂരാണ് ആശീർവാദ് സിനിമാസിനു വേണ്ടി ചിത്രം നിർമിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ