സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി : അടുത്തമാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീൻ തിരിമറി നടന്നില്ലെങ്കിൽ ഡൽഹി വീണ്ടും ആം ആദ്മി പാർട്ടി ഭരിക്കുമെന്ന് ഉറപ്പാകുന്നു . ഇന്ന് പുറത്ത് വന്ന സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത് കേജരിവാൾ നേതൃത്വം നൽകുന്ന ആം ആദ്മി പാർട്ടി രണ്ടാമതും ഡൽഹിയിൽ അധികാരത്തിലെത്തുമെന്നാണ് . 70 അംഗ നിയമസഭയില്‍ 59 സീറ്റ് വരെ ആം ആദ്മി പാര്‍ട്ടി നേടിയേക്കാമെന്ന് എ ബി പി ന്യൂസിന്റെ സര്‍വെ പറയുന്നു. ബിജെപിക്ക് എട്ട് സീറ്റും കോണ്‍ഗ്രസിന് മൂന്നു സീറ്റുമാണ് സര്‍വെ പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇത്തവണ 55 ശതമാനം വോട്ട് ആം ആദ്മി പാര്‍ട്ടിക്ക് ലഭിക്കും. ബിജെപിക്ക് 26 ശതമാനം വോട്ട് മാത്രമേ ലഭിക്കൂവെന്നും കഴിഞ്ഞ തവണത്തെക്കാള്‍ ആറ് ശതമാനം വോട്ട് കുറയുമെന്നുമാണ് സര്‍വെ പറയുന്നത്. കോണ്‍ഗ്രസിന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച ഒമ്പത് ശതമാനം വോട്ട് ഇത്തവണ അഞ്ച് ശതമാനമായി ചുരുങ്ങും.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും പിന്തുണ മുഖ്യമന്ത്രി കെജ് രിവാളിന് തന്നെയാണ്. 70 ശതമാനം പേര്‍ കെജ്രിവാള്‍ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെടുന്നു.