സ്വന്തം ലേഖകൻ

കൊച്ചി : എന്തുകൊണ്ടാണ് കേരളത്തിൽ ആം ആദ്മി പാർട്ടി അധികാരത്തിൽ വരാത്തത് ? എന്ന് ചോദിക്കുന്ന ലക്ഷക്കണക്കിന് മലയാളികളാണ് സ്വദേശത്തും വിദേശത്തുമുള്ളത്. കേരളത്തിലെ പരമ്പരാഗത പാർട്ടികളിലെ അണികളോട് ചോദിച്ചാൽ ആം ആദ്മി പാർട്ടിയുടെ വികസന പ്രവർത്തനങ്ങളെ ഇഷ്‌ടപ്പെടുന്നുവെന്നും, കേരളത്തിൽ ആം ആദ്മി പാർട്ടി അധികാരത്തിൽ വരാൻ അവരും ആഗ്രഹിക്കുന്നു എന്ന മറുപടിയാണ് ഭൂരിപക്ഷവും നൽകുന്നത്. ഇത്രയും നല്ല സാഹചര്യം ഉണ്ടായിരുന്നിയിട്ടും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ പോലെ കേരളത്തിൽ പാർട്ടി വേഗത്തിൽ വളരാഞ്ഞതിന്റെ കാരണങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളുമാണ് ആം ആദ്മി പാർട്ടിയുടെ കേന്ദ്ര സംഘം മുന്നോട്ട് വയ്ക്കുന്നത്.

കെജ്‍രിവാളിന്റെ ബുദ്ധികേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന കേന്ദ്രസംഘം ഓരോ സംസ്ഥാനത്തെയും പാർട്ടിയുടെ പ്രവർത്തനത്തേയും , ഗവൺമെന്റിന്റെ പ്രവർത്തനത്തേയും വികസിത രാജ്യങ്ങളിലെ ഗവൺമെന്റുകളുടെ  പ്രവർത്തന രീതിയിലാണ് ഏകോപിപ്പിക്കുന്നത് . അതുകൊണ്ട് തന്നെയാണ് പ്രവർത്തന മികവിലും , നിലവാരത്തിലും ആം ആദ്മി പാർട്ടിയുമായി മറ്റ് ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളെ താരതമ്യം ചെയ്യാൻ പോലും പറ്റാത്തത്. ഇതെല്ലാം ഇന്ത്യയിലും വിദേശത്തുമുള്ള പ്രഗത്ഭരായ വലിയൊരു കൂട്ടം ബുദ്ധി ജീവികളുടെ വർഷങ്ങളായുള്ള കൂട്ടായ പ്രവർത്തനങ്ങളുടെ സഹായം കൊണ്ടാണ് കെജ്‍രിവാളിന് നേടാൻ കഴിഞ്ഞത്.

കേരളത്തെ പറ്റിയുള്ള ഇവരുടെ കണ്ടെത്തലുകൾ കേരളത്തിലെ ഓരോ ആം ആദ്മി പാർട്ടി സ്‌നേഹിക്കും വളരെയധികം പ്രതീക്ഷ നൽകുന്നവയാണ്. നിസ്സാരമായ പ്രശ്നങ്ങൾ മാത്രമാണ് കേരളത്തിലെ ആം ആദ്മി പാർട്ടിയുടെ വളർച്ചയ്ക്ക് തടസ്സമായി നില്കുന്നതെന്നാണ് അവരുടെ കണ്ടെത്തലുകൾ. അവ താഴെ പറയുന്നവയാണ്.

1 . സംഘടനാപരമായ സ്ഥിരത ഇല്ലായ്‌മ.

2 . സംഘടനയിൽ നേരത്തെ ഉണ്ടായിരുന്ന ചേരി പോരുകൾ കാരണമുള്ള പ്രവർത്തരുടെ വിട്ട് നിൽക്കൽ.

4 . അതുകൊണ്ട് തന്നെ താഴെ തട്ടിലേയ്ക്ക് പാർട്ടിയുടെ പ്രവർത്തനങ്ങൾ വളർത്താൻ കഴിഞ്ഞില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

5 . ഈ പ്രശ്നങ്ങൾകൊണ്ട് ഡെൽഹിയിലെ പോലെ കേരളത്തിൽ ആം ആദ്മി പാർട്ടി വളരില്ല എന്ന തോന്നൽ പൊതുസമൂഹത്തിന് ഉണ്ടാക്കി , അങ്ങനെ പുതിയ അംഗങ്ങളെ ആകർഷിക്കാൻ കഴിയാതെ വന്നു  .

6 . ഡെൽഹിയിലെ വികസന പ്രവർത്തനം മാത്രം ചൂണ്ടികാട്ടിയുള്ള കേരളത്തിലെ പാർട്ടി പ്രവർത്തനം

7. കെജ്‍രിവാൾ കേരളത്തിലെ ഇടത് – വലത് പാർട്ടികളോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന പൊതുസമൂഹത്തിന്റെ തോന്നൽ. തുടങ്ങിയ കാരണങ്ങളാലാണ് കേരളത്തിൽ ആം ആദ്മി പാർട്ടി വളരുവാൻ താമസം ഉണ്ടായതെന്നാണ് ഇവരുടെ റിപ്പോർട്ട് പറയുന്നത് .

എന്നാൽ കഴിഞ്ഞ ഒന്നര വർഷമായി പാർട്ടി നേതൃത്വത്തിന്റെ പ്രവർത്തനം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും , എല്ലാ ജില്ലകളിലും വാർഡ് തലം മുതൽ ജില്ലാ തലം വരെ പ്രവർത്തകരെയും , ഭാരവാഹികളെയും  കണ്ടെത്താൻ കഴിഞ്ഞെന്നും , പാർട്ടിയിലെ പഴയകാല പ്രവർത്തകരിൽ അനേകം പേരെ തിരികെ എത്തിച്ചെന്നും, പഞ്ചാബ് വിജയത്തിന് ശേഷം ആയിരക്കണക്കിന് പുതിയ അംഗങ്ങൾ പാർട്ടിയിൽ അംഗത്വമെടുത്തുവെന്നും , ചുരുങ്ങിയ നാളുകളിലെ പ്രവർത്തനങ്ങൾകൊണ്ട് തന്നെ പൊതുസമൂഹത്തിന് പാർട്ടിയിലുള്ള വിശ്വാസം വർദ്ധിപ്പിച്ചുവെന്നും, കേജ്‍രിവാൾ കേരളത്തിലെ ഇടത് – വലത് പാർട്ടികളെ ഒഴിവാക്കിക്കൊണ്ട്  സമാന ചിന്താഗതിക്കരായ ആളുകളെയും സംഘടനകളെയും സ്വീകരിക്കാൻ തയ്യാറായതും , കെജ്‍രിവാൾ നേരിട്ട് കേരളത്തിലെത്തി പ്രവർത്തനം തുടങ്ങുന്നതും ഒക്കെ, കേരളത്തിലും ആം ആദ്മി പാർട്ടി അധികാരത്തിൽ വരുമെന്ന വിശ്വാസം വർദ്ധിപ്പിച്ചെന്നും വിലയിരുത്തുന്നു.

പാർട്ടി നേരിട്ട പ്രശ്നങ്ങളിൽ മിക്കവയും പരിഹരിക്കപ്പെട്ടുവെന്നും , ഡെൽഹിയിലും പഞ്ചാബിലും വലിയ വിജയം ഒരുക്കാൻ പ്രവർത്തിച്ച കെജ്രരിവാളിന്റെ ബുദ്ധികേന്ദ്രത്തിലെ ടീം അംഗങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ അടുത്ത രണ്ട് വർഷം, താഴെ തട്ടിൽ കേരളത്തിൽ നടപ്പിലാക്കിയാൽ വരുന്ന പൊതു തെരഞ്ഞെടുപ്പുകളിൽ വലിയ നേട്ടം കൈവരിക്കാൻ കഴിയുമെന്നും പറയുന്നു.