ഡല്‍ഹി നിയമസഭയിലെ ഇത്തവണത്തെ ശീതകാല സമ്മേളനത്തില്‍ ചൂടന്‍ ചര്‍ച്ചകള്‍ കേള്‍ക്കാന്‍ ഒരു കുഞ്ഞതിഥി കൂടിയുണ്ടാകും. എഎപി എംഎല്‍എ സരിത സിങ്ങിന്റെ രണ്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് അദ്വൈത് അഭിനവ് റായ്. തിരക്കേറിയ സമ്മേളന വേദികളിലും ചര്‍ച്ചാ സദസ്സുകളിലുമൊക്കെ അമ്മയ്‌ക്കൊപ്പം സ്ഥിര അഥിതിയായി അദ്വൈതും എത്താറുണ്ട്. അമ്മ തിരക്കിലാകുന്ന അവസരത്തില്‍ മറ്റു എംഎല്‍എ മാരുടെ മടിയില്‍ ശാന്തനായുറങ്ങാനും അദ്വൈതിന് യാതൊരു എതിര്‍പ്പുമില്ല.

ചുരുക്കത്തില്‍ പറഞ്ഞാല്‍ അദ്വൈതിന്റേത് ഒരു കുഞ്ഞു രാഷ്ട്രീയ ജീവിതമാണ്. രണ്ടുമണിക്കൂര്‍ ഇടവിട്ട് കുഞ്ഞിന് മുലയൂട്ടേണ്ടതിനാലാണ് തനിക്കൊപ്പം എപ്പോഴും സരിത കുഞ്ഞിനെ കൂട്ടുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘അസംബ്ലി സമാധാനം നിറഞ്ഞ ഒരിടമാണ്. ഒരിക്കല്‍ അഴുക്കുചാല്‍ നിറഞ്ഞുകവിഞ്ഞൊഴുകുന്നത് പരിശോധിക്കാന്‍ പോയപ്പോഴും മകനെയും കൂട്ടിയാണ് ഞാന്‍ പോയത്. കുഞ്ഞിന് കാറില്‍ ഇരുന്ന് അന്ന് പാലുകൊടുത്തു.’ സരിത പറയുന്നു. ഒരു പൊതുജനസേവകന് പ്രസവാവധിയൊന്നുമില്ലെന്നാണ് സരിതയുടെ പക്ഷം. ‘ഞങ്ങള്‍ ജനങ്ങളോട് ഉത്തരംപറയേണ്ടവരാണ്. ഞങ്ങള്‍ക്ക് ഉത്തരവാദിത്തങ്ങള്‍ ചെയ്തുതീര്‍ക്കേണ്ടതുണ്ട്. ഞാന്‍ എന്റെ ജീവിതത്തിലെ ഈ പ്രത്യേക കാലഘട്ടം ആസ്വദിക്കുന്നു.’ സരിത കൂട്ടിച്ചേര്‍ത്തു.

നിയമസഭയിലെ കുഞ്ഞിനെ നോക്കാന്‍ നിരവധി എംഎല്‍എമാരും സരിതക്കൊപ്പമുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ ഭാവിയായാണ് അദ്വൈതിനെ അവരില്‍ പലരും കാണുന്നത് തന്നെ. നിലവില്‍ മുലയൂട്ടുന്ന വനിതാ സാമാജികര്‍ക്ക് പ്രസവാവധി അനുവദിക്കാനുള്ള വ്യവസ്ഥയൊന്നും ഡല്‍ഹി നിയമസഭയില്‍ ഇല്ല. കുഞ്ഞിനെ നോക്കാന്‍ സ്വന്തം കുടുംബ തയ്യാറെണെങ്കിലും കുഞ്ഞ് തന്റൊപ്പം തന്നെ വളരട്ടെയെന്നാണ് സരിതയുടെ നിലപാട്.