മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവർത്തകനായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. എസ്ഡിപിഐ, കാന്പസ്ഫ്രണ്ട് പ്രവർത്തകരായ ബിലാൽ, ഫാറൂഖ്, റിയാസ് എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്.

മുഖ്യപ്രതി മുഹമ്മദ് അടക്കമുള്ളവര്‍ക്കുവേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരെയാണ് കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരടക്കം കണ്ടാലറിയാവുന്ന 15 പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തിൽ കുറ്റക്കാരായവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയും പോലീസ് മേധാവിയും അറിയിച്ചിരുന്നു.