ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ
പ്രസ്റ്റണ്‍: ദൈവത്താല്‍ തന്നെ ഭരമേല്‍പിച്ച അജഗണത്തിന്റെ ആത്മീയ നിറവിനായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഒരുക്കിയ അഭിഷേകാഗ്നി കണ്‍വെന്‍ഷനുള്ള എല്ലാ ഒരുക്കങ്ങളും രൂപതയുടെ എട്ട് റീജിയണുകളിലും നടന്നുകൊണ്ടിരിക്കുന്നു. ഒക്ടോബര്‍ 23-ാം തീയതി രാവിലെ 10 മുതല്‍ 6 മണി വരെ പ്രസ്റ്റണില്‍ വച്ച് നടത്തപ്പെടുന്ന അഭിഷേകാഗ്നി ബൈബിള്‍ കണ്‍വെന്‍ഷന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പ്രസ്റ്റണ്‍ റീജിയണ്‍ കണ്‍വെന്‍ഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ. മാത്യു പിണക്കാട് അറിയിച്ചു. രൂപതാ വികാരി ജനറല്‍ വെരി. റവ.ഫാ. മാത്യൂ ചൂരപൊയ്കയിലിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ കണ്‍വെന്‍ഷന്‍ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിക്കുകയും ഇതുവരെയുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
5 വയസ്സു മുതല്‍ 16 വയസ്സു വരെയുള്ള കുട്ടികള്‍ക്കുള്ള ധ്യാനശുശ്രൂഷകള്‍ മരിയ ഗൊരേത്തി പള്ളിയില്‍ (PR2 6 SJ), Gamull Lane) വച്ചാണ് നടത്തപ്പെടുന്നത്. അതിനാല്‍ കുട്ടികളെ മാതാപിതാക്കന്മാര്‍ വി. മരിയ ഗൊരേത്തി പള്ളിയില്‍ 10 മണിക്ക് മുമ്പായി എത്തിക്കുകയും കുട്ടികളുടെ ഉച്ചഭക്ഷണം കരുതേണ്ടതുമാണ്.
മുതിര്‍ന്നവര്‍ക്കുള്ള ധ്യാനം സെന്റ് അല്‍ഫോന്‍സാ ഇമ്മാക്കുലേറ്റ് കത്തീഡ്രല്‍ പള്ളിയില്‍ (PR1 1TT) St Ignatious Square വച്ചാണ് നടത്തപ്പെടുക. കൃത്യം 10 മണിക്ക് സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചന്റെ വചന സന്ദേശത്തോടെയാണ് ധ്യാനം ആരംഭിക്കുക.
വാഹനവുമായി വരുന്നവര്‍ കത്തീഡ്രല്‍ പള്ളിക്ക് സമീപമുള്ള പേ ആന്റ് പാര്‍ക്ക് സൗകര്യങ്ങള്‍ ഉപയോഗിക്കേണ്ടതാണ്. ഉച്ചയ്ക്ക് ലഘുഭക്ഷണം വിതരണം ചെയ്യുന്നതാണ്. 15 അംഗങ്ങളുടെ സെഹിയോന്‍ ടീമാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്.
ദൈവവചന സന്ദേശത്തിലും വി. കുര്‍ബാന, ആരാധന, കുമ്പസാരം, കൗണ്‍സിലിംഗ് എന്നിവയില്‍ പങ്കെടുത്ത് ദൈവാനുഭവം പ്രാപിക്കാന്‍ എല്ലാവരെയും ക്ഷണിച്ചുകൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി വിവിധ കമ്മിറ്റികളുടെ കോ ഓര്‍ഡിനേറ്റര്‍ ആയ മാത്യു തോമസ്, തുണ്ടത്തില്‍ (07956443106) മായി ബന്ധപ്പെടുക
Leave a Reply