ബാബു ജോസഫ്
റവ.ഫാ സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഒക്ടോബര്‍ 24-ാം തീയതിയിലെ മാഞ്ചസ്റ്റര്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷനില്‍ എത്തിച്ചേരുന്നവര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളെപ്പറ്റി സംഘാടകസമിതി അറിയിപ്പ് പ്രസിദ്ധപ്പെടുത്തി.
1. രാവിലെ 9:30ന് ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ വൈകുന്നേരം 6 മണിക്ക് സമാപിക്കും.
2. മുതിര്‍ന്നവരുടെ കണ്‍വെന്‍ഷന്‍ സെന്ററിനോടു ചേര്‍ന്ന് സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കും.
3. മുതിര്‍ന്നവരുടെ കണ്‍വെന്‍ഷന്‍ സെന്ററിന്റെ അഡ്രസ്സ്: The Sheridan Suite, 371 Oldham Road, Manchester, M40 8RR.
4. കണ്‍വെന്‍ഷന്‍ ദിവസം Sheridan Suiteല്‍ ക്രമീകരിക്കുന്ന Food Stallല്‍ നിന്നും കുറഞ്ഞനിരക്കില്‍ ഭക്ഷണം ലഭ്യമായിരിക്കും
5. ഈ കണ്‍വെന്‍ഷനില്‍ 8 വയസ്സു മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികള്‍ക്കായി പ്രത്യേകം ശുശ്രൂഷകള്‍ നടക്കും.
6. മുതിര്‍ന്നവരുടെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നും വെറും 4 മിനിറ്റ് സഞ്ചരിച്ചാല്‍ എത്തിച്ചേരുന്ന Irish World heritage Centreല്‍ വച്ചായിരിക്കും കുട്ടികളുടെ ശുശ്രൂഷകള്‍ നടത്തപ്പെടുക.
7. കുട്ടികളുടെ ശുശ്രൂഷകള്‍ നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്: Irish World Heritage Centre, 1 Irish town Way, Manchester, M8 0RY.
8. കുട്ടികളുടെ ശുശ്രൂഷയില്‍ സംബന്ധിക്കാന്‍ എത്തിച്ചേരുന്ന 8 വയസ്സു മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികള്‍ അവരുടെ ഉച്ചഭക്ഷണം (Packed Lunch) കരുതിയിരിക്കണം
9. മാതാപിതാക്കള്‍, 8 വയസ്സു മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികളെ ആദ്യം Irish World heritage Centreല്‍ എത്തിച്ചതിനു ശേഷം മുതിര്‍ന്നവരുടെ കണ്‍വെന്‍ഷന്‍ സെന്ററിലേക്കു പോകാവുന്നതാണ്.
10. എട്ടു വയസ്സു മുതല്‍ പന്ത്രണ്ട് വയസ്സു വരെയുള്ള കുട്ടികള്‍ക്ക് Irish World Heritage Centre-ലും മറ്റു പ്രായത്തിലുള്ള കുട്ടികള്‍ക്ക് മുതിര്‍ന്നവരോടൊപ്പം Sheridan Suite-ലും ആയിരിക്കും ശുശ്രൂഷകള്‍ നടത്തപ്പെടുക.
11. വൈകുന്നേരം കണ്‍വെന്‍ഷന്‍ സമാപിച്ചതിനു ശേഷം 8 വയസ്സു മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികളെ Irish World Heritage Centre-ല്‍ നിന്നും മാതാപിതാക്കള്‍ collect ചെയ്യേണ്ടതാണെന്നും മാഞ്ചസ്റ്റര്‍ റീജിയണ്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ സംഘാടക സമിതിക്കുവേണ്ടി കോ ഓര്‍ഡിനേറ്റര്‍ രൂപത വികാരി ജനറാള്‍ ഫാ.സജി മലയില്‍ പുത്തന്‍പുരയും ജനറല്‍ കണ്‍വീനര്‍ അനില്‍ ലൂക്കോസും വിശ്വാസസമൂഹത്തോട് അഭ്യര്‍ത്ഥിക്കുന്നു.
രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ആത്മീയ നേതൃത്വത്തില്‍ ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസ് സ്ഥാപകനും അനേകായിരങ്ങളെ ആഴത്തിലുള്ള ക്രിസ്തീയവിശ്വാസത്തിലേക്കും ജീവിതത്തിലെക്കും നയിക്കാന്‍ ദൈവം തിരഞ്ഞെടുത്ത കാലഘട്ടത്തിന്റെ ദൈവികോപകരണം റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായിലും സെഹിയോന്‍ ടീമുമാണ് കണ്‍വെന്‍ഷന്‍ നയിക്കുക. ലോക സുവിശേഷവത്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തിന് അടിവരയിട്ടുകൊണ്ട് യൂറോപ്പില്‍ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനരുദ്ധാരണത്തിനെന്നവണ്ണം പിറവിയെടുത്ത ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത അതിന്റെ പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്റെ അഭിഷേകനിറവിനായി തീവ്രമായ പ്രാര്‍ത്ഥന ഒരുക്കങ്ങളിലാണ്.
വിവിധങ്ങളായ ഉപവാസ മധ്യസ്ഥ പ്രാര്‍ത്ഥനകളും ദിവ്യകാരുണ്യആരാധനകളും മാഞ്ചസ്റ്റര്‍ റീജിയണിലെങ്ങും പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായി നടന്നുവരുന്നു. ഒക്ടോബര്‍ 24ന് മാഞ്ചസ്റ്ററില്‍ നടക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനിലേക്കു ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത എല്ലാവരെയും യേശു നാമത്തില്‍ ക്ഷണിക്കുന്നു.
Leave a Reply