അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: പ്രശസ്ത തിരുവചന പ്രഘോഷകനും സെഹിയോന്‍ ശുശ്രൂഷകളുടെ സ്ഥാപകനുമായ സേവ്യര്‍ ഖാന്‍ വട്ടായില്‍ അച്ചന്‍ ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന് നേതൃത്വം നല്‍കും. ഒക്ടോബര്‍ മാസത്തിലെ പരിശുദ്ധ ജപമാല സമര്‍പ്പണ നിറവില്‍ നയിക്കപ്പെടുന്ന പരിശുദ്ധാത്മാഭിഷേക ശുശ്രൂഷ അതിനാല്‍ തന്നെ തിരുവചനങ്ങളുടെ ജീവന്‍ തുടിക്കുന്ന ദൈവിക സാന്നിദ്ധ്യം ആവോളം അനുഭവിക്കുവാന്‍ ഇടം നല്‍കുന്ന അനുഗ്രഹ വേദിയാകും. അത്ഭുത രോഗശാന്തികള്‍, വിടുതലുകള്‍, ഉദ്ദിഷ്ഠകാര്യ സാദ്ധ്യങ്ങള്‍, ദൈവ കൃപകള്‍ എന്നിവയുടെ അനുഗ്രഹ വര്‍ഷ അനര്‍ഗ്ഗള പ്രവാഹത്തിനു അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ വേദിയാവുമ്പോള്‍ തിരുവചനത്തിനു കാതോര്‍ക്കുന്ന ഏവര്‍ക്കും നേര്‍സാക്ഷികളാവാനും അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഉള്ള സുവര്‍ണ്ണാവസരം ആയിരിക്കും ലണ്ടനില്‍ സംജാതമാകുക.

കുര്‍ബ്ബാന കേന്ദ്രങ്ങള്‍, പാര്‍ത്ഥനാ കൂട്ടായ്മകള്‍, കുടുംബ കൂട്ടായ്മകള്‍, ഭവനങ്ങള്‍, വ്യക്തികള്‍ എന്നിവ കേന്ദ്രീകരിച്ച് യുകെയിലുടനീളം നടത്തുന്ന ഉപവാസ പ്രാര്‍ത്ഥനകള്‍, അഖണ്ഡ ജപമാലകള്‍, വിശുദ്ധ കുര്‍ബ്ബാന സമര്‍പ്പണങ്ങള്‍, പരിത്യാഗങ്ങള്‍, മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ എന്നിവക്ക് ലഭിക്കുന്ന ദൈവീക സമ്മാനങ്ങള്‍ ഓരോരോ കണ്‍വെന്‍ഷന്‍ സെന്ററുകളെയും അത്ഭുത വിജയങ്ങളുടെ വിളനിലമാക്കും.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് വിഭാവനം ചെയ്തു തന്റെ പ്രത്യേക താല്‍പര്യം എടുത്തു നയിക്കുന്ന പ്രഥമ സുവിശേഷവല്‍ക്കരണ പദ്ധതിയായ അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകള്‍ യുകെയുടെ ആദ്ധ്യാത്മിക-ആത്മീയ തലങ്ങളില്‍ വിശ്വാസൈക്യ വിപ്ലവം തന്നെ സൃഷ്ടിക്കും.

എട്ടു മേഖലകളായി നടത്തപ്പെടുന്ന പരിശുദ്ധാത്മ ശുശ്രൂഷകളുടെ സമാപനമായി ലണ്ടന്‍ റീജിയണല്‍ വചനശുശ്രൂഷ ഒക്ടോബര്‍ 29 ഞായറാഴ്ച അല്ലിന്‍സ് പാര്‍ക്കില്‍ നടത്തപ്പെടും. രാവിലെ 9:30ന് പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന ശുശ്രൂഷകള്‍ വൈകുന്നേരം 6:00 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. കായിക, ആഘോഷ ആരവങ്ങള്‍ മാത്രം കേട്ട് തഴമ്പിച്ച വേദികള്‍ തിരുവചനങ്ങളുടെയും സ്തുതിപ്പുകളുടെയും ഭക്തി ഗാനങ്ങളുടെയും ആരവത്താല്‍ ദൈവീക സാന്നിദ്ധ്യം നിറയപ്പെടും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഉപയോഗിച്ച് ധ്യാനത്തില്‍ പങ്കു ചേരുവാന്‍ എത്തുന്നവര്‍ക്ക് അല്ലിന്‍സ് പാര്‍ക്കിനടുത്തുള്ള മില്‍ഹില്‍ സ്റ്റേഷനില്‍ നിന്നും യാത്രാസൗകര്യം ഒരുക്കുവാന്‍ വോളന്റിയേഴ്‌സ് ടീം തയ്യാറായി സ്റ്റേഷന്‍ പരിസരത്തുണ്ടാവും. അത്യാവശ്യം ഉള്ളവര്‍ക്ക് വേണ്ടി മാത്രമാണ് സൗകര്യം ഒരുക്കുന്നത്. അനുഗ്രഹ സ്രോതസ്സായി തിരുക്കര്‍മ്മങ്ങള്‍ മാറ്റുന്നതിലേക്കു ഉപവാസ ശുശ്രൂഷയായിട്ടാണ് അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്നത്. ആയതിനാല്‍ ആവശ്യം ഉള്ളവര്‍ തങ്ങളുടെ ഭക്ഷണം കയ്യില്‍ കരുതേണ്ടതാണ്.

അഭിഷേകാഗ്‌നി കണ്‍വെന്‍ഷനില്‍ പങ്കു ചേരുവാന്‍ ലണ്ടന്‍ റീജിയണല്‍ കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം, ചാപ്ലൈന്മാരായ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ.ഹാന്‍സ് പുതിയകുളങ്ങര എന്നിവര്‍ ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.

ട്രാന്‍സ്പോര്‍ട്ട്- അനില്‍ എന്‍ഫീല്‍ഡ് -07723744639

Allianz Park, Greenlands Lanes, Hendon, London NW4 1RL