ഫാ. ബിജു കുന്നയ്ക്കാട്ട്

ഗ്ലാസ്‌ഗോ: രണ്ടായിരത്തിലേറെ വര്‍ഷങ്ങളായി മനുഷ്യഹൃദയങ്ങളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന ദൈവവചനത്തിന്റെ തേന്‍കണങ്ങള്‍ ഇന്ന് ഗ്ലാസ്‌ഗോയില്‍ പെയ്തിറങ്ങുന്നു. വചന പ്രഘോഷണരംഗത്ത് ഇക്കാലത്ത് ദൈവം ഉപകരണമാക്കുന്ന റവ. ഫാ സേവ്യര്‍ഖാന്‍ വട്ടായിലും ടീമും നയിക്കുന്ന പ്രഥമ ഗ്രേറ്റ് ബ്രിട്ടണ്‍ അഭിഷേകാഗ്നി കണ്‍വെന്‍ഷന്റെ ആദ്യദിനത്തിനു വേദിയാകുന്നത് Motherwell Civic Centre (Concert Hall & Theatre) Windmill street, Motherwell, ML 11 AB ആണ്. കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. ജോസഫ് വെമ്പാടുംന്തറയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ ജപമാല, സ്തുതി സ്‌തോത്രങ്ങള്‍, വി. കുര്‍ബാന, വചനപ്രഘോഷണങ്ങള്‍, ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും. വൈകിട്ട് 12.30ന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിച്ച് വചനസന്ദേശം പങ്കുവെയ്ക്കും. ഗ്ലാസ്‌ഗോ റീജിയണിലെ എല്ലാ വൈദികരും സഹകാര്‍മ്മികരായി ദിവ്യബലിയില്‍ പങ്കുചേരും. ദൈവാനുഗ്രഹം സമൃദ്ധമായി വര്‍ഷിക്കപ്പെടുന്ന ഈ അനുഗ്രഹീത ദിനത്തിലേയ്ക്ക് ഗ്ലാസ്‌ഗോ റീജിയണിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ വിശ്വാസികളേയും യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും കോ – ഓര്‍ഡിനേറ്റര്‍ റവ. ഫാ. ജോസഫ് വെമ്പാടുന്തറയും അറിയിച്ചു.