ദിലീപിനെ സന്ദർശിക്കാനെത്തിയ ദൃശ്യങ്ങൾ പകർത്തിയതിന് സംവിധായകൻ എബ്രിഡ് ഷൈൻ മാധ്യമങ്ങളോട് ക്ഷോഭിച്ചത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ഈ സംഭവത്തിൽ ഖേദം പ്രകടിപ്പ് എബ്രിഡ് ഷൈൻ. തന്റെ പെരുമാറ്റം ആരെയെങ്കിലും വേദനിപ്പിച്ചുണ്ടെങ്കിൽ ഹൃദയത്തില്‍ത്തൊട്ട് ഖേദം പ്രകടിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എബ്രിഡ് ഷൈനിന്റെ  വാക്കുകൾ 

ഇന്നലെ ആലുവയില്‍ നടന്ന സംഭവത്തിൽ എന്റെ വികാരം എന്റെ വിവേകത്തേക്കൾ മുകളിൽ പോകുകയും ക്ഷുഭിതനാകുകയും ചെയ്തു. അങ്ങനെയായിരുന്നില്ല ഞാ‍ൻ പെരുമാറേണ്ടിയിരുന്നത്. അതൊരു നല്ല മാതൃകയല്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏതെങ്കിലും ആളുകളെയോ സുഹൃത്തുക്കളെയോ ആ പെരുമാറ്റം വേദനിപ്പിച്ചുണ്ടെങ്കിൽ ഹൃദയത്തില്‍ത്തൊട്ട് ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. നമ്മുടെ വികാരം വിവേകത്തിന് മുകളിൽ പോകുമ്പോഴാണ് ചെറിയ കാര്യങ്ങൾ വലിയ കലാപങ്ങളായി മാറുന്നത്. അതെനിക്ക് അറിമായിരുന്നിട്ട് പോലും എന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു പിഴവ് സംഭവിച്ചതിൽ ഖേദിക്കുന്നു.