മലപ്പുറത്തെ സിനിമാ തിയേറ്ററില്‍ വച്ച് പത്തു വയസില്‍ താഴയെുള്ള പെണ്‍കുട്ടിക്ക് പീഡിപ്പിച്ച വയോധികനെ അറസ്റ്റു ചെയ്തു. തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയാണ് പിടിയിലായത്. ബെന്‍സ് കാറില്‍ തിയേറ്ററിലെത്തിയ വ്യക്തി അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയുടെ സഹായത്തോടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസ് പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് അറസ്റ്റ് നടന്നത്.

പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന് ഒരു സ്ത്രീ ഇയാളെ സഹായിച്ചതായി ചാനല്‍ റിപ്പോര്‍ട്ട് ചെയുന്നു. ഈ കുട്ടിയുടെ സമീപത്ത് തന്നെയായി സ്ത്രീയും ഇരിക്കുന്നുണ്ട്. ഇവര്‍ കുട്ടിയെ പീഡിപ്പിക്കുന്നത് കാണുന്നുണ്ടെങ്കിലും പ്രതികരിക്കുകയോ തടയാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല. കുട്ടിയെ പീഡിപ്പിക്കുന്നതിന് മുന്‍പ് ഇയാള്‍ സ്ത്രീയെയും കൈവെയ്ക്കുന്നുണ്ടെന്ന് ചാനല്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കെ എല്‍ 46 ജി 240 എന്ന ബെന്‍സ് കാറിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച വ്യക്തി തിയേറ്ററില്‍ വന്നത്. കഴിഞ്ഞ മാസം 18-ാം തിയതിയാണ് പീഡനം നടന്നത്. തിയേറ്റര്‍ അധികൃതര്‍ ദൃശ്യങ്ങള്‍ ചൈല്‍ഡ് ലൈന് കൈമാറിയതിന് ശേഷം ചൈല്‍ഡ് ലൈന്‍ ദൃശ്യങ്ങള്‍ സഹിതം ഏപ്രില്‍ 26 ന് പരാതി നല്‍കിയെങ്കിലും പൊലീസ് അന്വേഷണം നടത്താനോ പ്രതികളെ കണ്ടെത്താനോ തയ്യാറായില്ലായിരുന്നു. ദൃശ്യങ്ങള്‍ ചാനല്‍ ഇന്നു പുറത്തുവിട്ടതോടെയാണ് അറസ്റ്റ് ഉണ്ടായത്.