ടോം ജോസ് തടിയംപാട്

ഏഷ്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ലിവര്‍പൂളിന്റെ (ACAL) നേതൃത്വത്തില്‍ നടന്ന ഓണാഘോഷവും പ്രളയ ബാധിതരെ സഹായിക്കുന്നതിന് വേണ്ടിയുള്ള ഫണ്ട് ശേഖരണവും ഗംഭീരമായി 50 കുടുംബങ്ങള്‍ ശേഖരിച്ചത് 4000 പൗണ്ടാണ്. ഇത്തരമൊരു ഫണ്ട് ശേഖരണം യു.കെയില്‍ തന്നെ നടന്നിട്ടുണ്ടോ എന്ന് സംശയിക്കണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ന് രാവിലെ 11 മണിയോടു കൂടി ഫസക്കെര്‍ലി റെയില്‍വേ ക്ലബില്‍ പരിപാടികള്‍ ആരംഭിച്ചു. കമ്മറ്റി അംഗങ്ങള്‍ പാകം ചെയ്തുകൊണ്ടുവന്ന വിഭവ സമര്‍ത്ഥമായ ഓണസദ്യ എല്ലാവരും മതിയാവോളം ആസ്വദിച്ചു പിന്നിട് നടന്ന ജനകീയ ലേലത്തില്‍ എല്ലാവരും പങ്കെടുത്തു അതിലൂടെ ഒരു നല്ല സംഖ്യ ദുരിതാശ്വാസ നിധിയിലേക്ക് ശേഖരിച്ചു.

സമാഹരിച്ച പണം അപേക്ഷ ലഭിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കമ്മറ്റി കൂടി യോഗ്യരായവരെ കണ്ടെത്തി നല്‍കുമെന്ന് അക്കാള്‍ പ്രസിഡണ്ട് ജിജിമോന്‍ മാത്യു അറിയിച്ചു.