നടൻ വിജയിയുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്. അൻപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കയ്യിൽ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെയാണ് കുട്ടിക്ക് പൊള്ളലേറ്റത്.

പിറന്നാളാഘോഷം സംഘടിപ്പിച്ചത് വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകമാണ്. ഇന്നു രാവിലെ ചെന്നൈയിൽ നടന്ന പിറന്നാളാഘോഷത്തിനിടെയായിരുന്നു അപകടമുണ്ടായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ കയ്യിൽ നിന്ന് തീ ദേഹത്തേക്ക് പടരുകയായിരുന്നു. കുട്ടിക്കും തമിഴക വെട്രി കഴകത്തിന്റെ ഭാരവാഹിക്കും പൊള്ളലേറ്റിട്ടുണ്ട് എന്നാണ് വിവരം.

വിജയ്‌യുടെ പിറന്നാളിന്റെ ഭാഗമായി വലിയ ആഘോഷ പരിപാടികളാണ് വെട്രി കഴകത്തിന്റെയും ആരാധകരുടെയും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്നത്.