WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലണ്ടൻ .  കോവിഡ്  പ്രതിസന്ധിയിൽ ലോകം ദൈവകരുണക്കായി യാചിക്കുന്ന ഈ അവസരത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ മെയ് നാല് മുതൽ മുപ്പത്തി ഒന്ന് വരെയുള്ള ദിവസങ്ങളിൽ  അഖണ്ഡ ജപമാലയജ്ഞം നടത്തുന്നു . ഈ ദിവസങ്ങളിൽ  രൂപതയിലെ എല്ലാ ഇടവകകളിലും ,  മിഷനുകളും, പ്രോപോസ്ഡ് മിഷനുകളിലും   ഓരോ പ്രത്യേക ദിവസം തിരഞ്ഞെടുത്ത്  കുടുംബങ്ങളിൽ രാത്രി പന്ത്രണ്ടു മണി മുതൽ പിറ്റേന്ന് രാത്രി പന്ത്രണ്ട്  മണി വരെയുള്ള ഇരുപത്തി നാലു മണിക്കൂറും അണമുറിയാതെ  ജപമാല അർപ്പിക്കുന്ന രീതിയിൽ ആണ് ഇത് ക്രമീകരിച്ചിരിക്കുന്നത് .ഓരോ മിഷനുകളിലെയും ഓരോ കുടുംബങ്ങൾ  അരമണിക്കൂർ വീതമുള്ള സമയ ക്രമം  തിരഞ്ഞെടുത്ത് പരിശുദ്ധ അമ്മയുടെ സന്നിധിയിൽ ജപമാലയർപ്പിക്കും . രൂപതയിലെ എല്ലാ കുടുംബങ്ങളും ഈ ജപമാല യജ്ഞത്തിൽ പങ്കു ചേരുന്ന വിധത്തിൽ ആണ് ഇത് ക്രമീകരിച്ചിരിക്കുന്നത് . ഓരോ സ്ഥലങ്ങളിലെയും വൈദികരുടെയും , വിവിധ കമ്മറ്റികളുടെയും നേതൃത്വത്തിൽ ഈ യജ്ഞം വിജയകരമാക്കുവാൻ വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട് .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഒന്നായി ഒരു കുടുംബമായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി ,കുടുംബങ്ങളേയും മിഷനുകളേയും രൂപതയേയും സഭയേയും രാജ്യത്തേയും ലോകം മുഴുവനേയും മറിയത്തിന്റെ വിമലഹൃദയത്തിൽ സമർപ്പിച്ച്‌  പ്രാർഥിക്കുവാനായി എല്ലാവരും ഒരുങ്ങണമെന്ന്  രൂപതയുടെ സ്പിരിച്വൽ ഷെയറിങ് കംമീഷൻ ചെയർമാൻ റെവ. ഫാ. ജോസ് അന്ത്യാകുളം അറിയിച്ചു .