ന്യൂസ് ഡെസ്ക്, മലയാളം യുകെ

ആസിഡ് ആക്രമണ കേസുകളിൽ യുകെയിൽ വൻവർദ്ധനവ് ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഒരു വർഷത്തിനുള്ളിൽ ഇത്തരം ആക്രമണങ്ങളുടെ കാര്യത്തിൽ 75 ശതമാനം വർദ്ധനവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുറത്തുവന്ന കണക്കുകൾ പ്രകാരം കഴിഞ്ഞവർഷം രേഖപ്പെടുത്തിയ മൊത്തം കുറ്റകൃത്യങ്ങളുടെ എണ്ണം 1244 ആണ്. 2022ൽ ഇത് 710 മാത്രമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫ്രീഡം ഓഫ് ഇൻഫർമേഷൻ നിയമത്തിന്റെ അടിസ്ഥാനത്തിൽ പുറത്തുവന്ന കണക്കുകളിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളത്. ഇതിൽ ശാരീരിക ആക്രമണങ്ങൾ, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങളും ഉൾപ്പെടുന്നുണ്ട് . എന്നാൽ യഥാർത്ഥ കണക്കുകൾ ഇനിയും കൂടുതലാകുമെന്നാണ് ആസിഡ് സർവൈവേഴ്‌സ് ട്രസ്റ്റ് ഇൻ്റർനാഷണൽ (എഎസ്‌ടിഐ) പറഞ്ഞു. മറ്റ് മാരക ആയുധങ്ങൾ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളിൽ പ്രതിരോധിക്കുന്നതിനെ കുറിച്ച് ബോധവത്കരണം നടത്തുന്നതുപോലെ തന്നെ ആസിഡ് ഉപയോഗിച്ചുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനെ കുറിച്ചും നടത്തണമെന്ന് എഎസ്ടിഐ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫ് ഷാ പറഞ്ഞു.

എന്നാൽ ആസിഡ് ഉപയോഗിച്ച് നടന്ന ആക്രമണങ്ങളിൽ 8 ശതമാനം കേസുകൾ മാത്രമാണ് ക്രിമിനൽ കുറ്റങ്ങളായോ മറ്റ് നടപടിക്രമത്തിലേയ്ക്കോ കോടതിക്ക് മുന്നിൽ എത്തിയിട്ടുള്ളൂ എന്ന ഞെട്ടിക്കുന്ന സത്യവും പുറത്തുവന്നു. ഇത്തരം ആക്രമണങ്ങളിൽ സ്ത്രീകളെയും കുട്ടികളെയുമാണ് ആക്രമണകാരികൾ പ്രധാനമായും ലക്ഷ്യമിടുന്നത്. ഫെബ്രുവരിയിൽ സൗത്ത് ലണ്ടനിലെ ക്ലാഫാമിറിൽ ഒരു സ്ത്രീയെയും രണ്ട് പെൺമക്കളെയും ആസിഡ് ഉപയോഗിച്ച് അബ്ദുൾ എസെദിയെ എന്ന വ്യക്തി ആക്രമിച്ച സംഭവം യുകെയിൽ ഒട്ടാകെ വൻ വാർത്ത പ്രാധാന്യം നേടിയിരുന്നു. ഇയാളെ പിന്നീട് തേംസ് നദിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ വഴിയാത്രക്കാർക്കും പോലീസിനും പരിക്കേറ്റിരുന്നു.