1990കളുടെ മധ്യത്തിലും 2000ത്തി​െൻറ തുടക്കത്തിലും ബോളിവുഡിൽ തരംഗം സൃഷ്​ടിച്ച യുവ നായകൻ ഫറാസ്​ ഖാൻ ബംഗളൂരുവിലെ ആശുപത്രിയിൽ വെൻറിലേറ്ററിൽ. മസ്​തിഷത്തിലെ അണുബാധയെത്തുടർന്ന്​ ഗുരുതര നിലയിലായ ഫറാസി​െൻറ ചികിത്സക്കുള്ള പണം സ്വരൂപിക്കുന്നതിനായി സഹോദരൻ ഫഹ്​മാസ്​ സഹായം അഭ്യർഥിച്ചു. 46കാര​െൻറ ചികിത്സക്കായി 25 ലക്ഷത്തോളം ചിലവുവരുമെന്നാണ്​ കരുതുന്നത്​.

അതിനിടയിൽ ഫറാസി​െൻറ മെഡിക്കൽ ബില്ലുകൾ അടക്കാനായി നടൻ സൽമാൻ ഖാൻ സന്നദ്ധനായെന്ന്​ നടി കശ്​മേര ഷാ ഇൻസ്​റ്റഗ്രാമിലൂടെ അറിയിച്ചിട്ടുണ്ട്​. സൽമാൻ ഖാൻ മഹാനായ മനുഷ്യനാണെന്നും ഫറാസി​െൻറ മെഡിക്കൽ ചിലവുകൾ വഹിക്കാൻ സൽമാൻ രംഗത്തെത്തി​യെന്നും കശ്​മേര കുറിച്ചു.

ഫറാസി​െൻറ ചികിത്സക്കായി താൻ പണമടച്ചുവെന്നും കഴിയുന്ന സഹായം നിങ്ങളും ചെയ്യൂവെന്നും ചൂണ്ടിക്കാട്ടി നടി പൂജഭട്ടും രംഗത്തെത്തിയിട്ടുണ്ട്​.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1996 ൽ രോഹൻ വർമയുടെ ഫരേബിലൂടെ ബോളിവുഡിലെത്തിയ ഫറാസ്​ പ്രഥ്വി, മെഹന്ദി, ദുൽഹൻ ബാനൂ ​മേൻ തേരീ, ദിൽ നെ പിർ യാദ്​ കിയാ, ചാന്ദ്​ ബുജ്​ ഗയാ തുടങ്ങിയ ​​ശ്രദ്ധേയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്​. സിനിമയിൽ അവസരം കുറഞ്ഞ ഫറാസ്​ പിന്നീട്​ ടെലിവിഷൻ സീരിയലുകളിലും വേഷമിട്ടിരുന്നു. മുൻകാല നടൻ യൂസഫ്​ ഖാ​െൻറ മകനാണ്​.

സൽമാൻ ഖാൻ ബോളിവുഡിൽ ഇരിപ്പുറപ്പിച്ച ‘മേ നെ പ്യാർ കിയാ’ എന്ന ചിത്രത്തിൽ നായകനാകേണ്ടിയിരുന്നത്​ ഫറാസായിരുന്നു. എന്നാൽ ചിത്രീകരണത്തിന്​ ഒരുങ്ങവേ ഫറാസിന്​ ആരോഗ്യ പ്രശ്​നങ്ങൾ അനുഭവപ്പെട്ടതിനാൽ ചിത്രത്തിലെ മുഖ്യകഥാപാത്രമായി സൽമാൻ എത്തുകയായിരുന്നു.