ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൺസ് ബേണിംഗ്, ഗ്രേഞ്ച് ഹിൽ തുടങ്ങിയ ജനപ്രിയ ബ്രിട്ടീഷ് ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയനായ നടൻ ജോൺ ആൽഫോർഡ്രണ്ട് കൗമാര പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ എട്ട് വർഷവും ആറുമാസവും തടവിന് ശിക്ഷിക്കപ്പെട്ടു. ഇയാളുടെ യഥാർത്ഥ പേര് ജോൺ ഷാനൻ എന്നാണ് . 2022 ഏപ്രിലിൽ ഹെർട്ഫോർഡ്ഷയറിലെ ഹോഡ്സ്ഡണിൽ നടന്ന സംഭവങ്ങളിലാണ് ശിക്ഷ. 14, 15 വയസ്സുള്ള പെൺകുട്ടികൾക്ക് മദ്യം വാങ്ങി നൽകി തുടർന്ന് ലൈംഗിക കുറ്റകൃത്യങ്ങൾ നടത്തിയെന്നാണ് കോടതി കണ്ടെത്തിയത്.

സ്റ്റി. ആൽബൻസ് ക്രൗൺ കോടതിയിൽ നടന്ന വിചാരണയിൽ, ചെറുപ്പക്കാരിയുമായി ബന്ധപ്പെട്ട നാല് ലൈംഗിക കുറ്റങ്ങൾക്കും മുതിർന്ന പെൺകുട്ടിക്കെതിരായ ലൈംഗിക അതിക്രമവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കുറ്റക്കാരനാണെന്ന് ജൂറി വിധിച്ചു. പ്രതിക്ക് പെൺകുട്ടികളുടെ പ്രായം അറിയാമായിരുന്നുവെന്നും അതിനെ അവഗണിച്ചാണ് കുറ്റകൃത്യം നടത്തിയതെന്നും കോടതി നിരീക്ഷിച്ചു. കുറ്റകൃത്യങ്ങൾ ഇരകളുടെ ജീവിതത്തിൽ “ഗൗരവമായും ദീർഘകാലവുമായ ആഘാതം” ഉണ്ടാക്കിയതായി ജഡ്ജി പറഞ്ഞു.

വിധി കേട്ടപ്പോൾ കുറ്റം നിഷേധിച്ച ആൽഫോർഡ്, ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് അവകാശപ്പെട്ടു. എന്നാൽ ഇരകളുടെ മൊഴിയും അന്വേഷണ വിവരങ്ങളും കുറ്റം തെളിയിക്കാൻ മതിയാണെന്ന നിലപാടിലാണ് കോടതി. സംഭവങ്ങൾ മാനസികാരോഗ്യത്തെയും കുടുംബജീവിതത്തെയും തകർത്തതായി ഇരകളുടെ സ്വാധീന പ്രസ്താവനകളിൽ വ്യക്തമാക്കിയിരുന്നു. മുൻപ് മയക്കുമരുന്ന് കേസിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആൽഫോർഡിന് ഇതാദ്യമായാണ് ലൈംഗിക കുറ്റത്തിൽ ശിക്ഷ ലഭിക്കുന്നത്.











Leave a Reply