‘ഒരാള്‍ പൊക്കം’ എന്ന അവാര്‍ഡ് നേടിയ ചിത്രത്തിന് ശേഷം സനല്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമായ സെക്‌സി ദുര്‍ഗ ഇതിനോടകം തന്നെ ചര്‍ച്ചാവിഷയമായതാണ്. മലയാളത്തിലെ തന്നെ ആദ്യ ഈറോട്ടിക് ത്രില്ലര്‍ സിനിമയാണിത്. കേരളത്തിലെ മലയാളികളുടെ കാമാര്‍ത്തമായ മാനസിക വ്യാപാരങ്ങളിലേക്ക് കൂടി വിരല്‍ ചൂണ്ടുന്ന സിനിമയാണിത്.
ആംഗ്രി ഇന്ത്യന്‍ ഗോഡസ് എന്ന സിനിമയിലൂടെ ശ്രദ്ധേയയായ രാജശ്രീ ദേശപാണ്ഡെയാണ് സെക്‌സി ദുര്‍ഗയിലെ ദുര്‍ഗ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക. ബംഗാളി നിന്നെത്തി കേരളത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ വേഷമാണ് രാജശ്രീയ്ക്ക്. ദുര്‍ഗയേയും അവളെ ചുറ്റിപ്പറ്റിയുള്ള ഒരുപിടി ആള്‍ക്കാരുടേയും കഥയാണ് ചിത്രം അനാവരണം ചെയ്യുന്നത്. ആംഗ്രി ഇന്ത്യന്‍ ഗോഡസ് എന്ന സിനിമയില്‍ താന്‍ ചെയ്ത വേഷത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും ഈ സിനിമയിലേതെന്ന് രാജശ്രീ പറഞ്ഞു.

അതേസമയം, സിനിമയുടെ പേര് സംബന്ധിച്ച് ചര്‍ച്ചകളും വിവാദങ്ങളും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇതൊന്നും ഈ അഭിനയിക്കുന്നതില്‍ നിന്ന് തന്നെ പിന്നോട്ട് വലിക്കില്ലെന്ന് രാജശ്രീ പറഞ്ഞു. ദുര്‍ഗയ്ക്ക് കോപിഷ്ഠയാവാന്‍ കഴിയുമെങ്കില്‍ സെക്‌സി ആവാനും കഴിയില്ലേ എന്നാണ് രാജശ്രീയുടെ ചോദ്യം. സ്ത്രീ പൂര്‍ണതയിലെത്തുന്നത് അവള്‍ സെക്‌സി ആവുന്‌പോള്‍ കൂടിയാണ്. ഇത്തരമൊരു സിനിമ എടുക്കാന്‍ സനല്‍കുമാര്‍ തീരുമാനിച്ചത് തന്നെ ധീരമായ ഒരു നീക്കമാണ് രാജശ്രീ നിലപാട് വ്യക്തമാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സനല്‍കുമാര്‍ തന്നെ തിരക്കഥയും രചിക്കുന്നത്. അതേസമയം, ദുര്‍ഗ എന്ന പേരിന് ദുര്‍ഗാ ദേവിയുമായി യാതൊന്നും ചെയ്യാനില്ലെന്ന് സനല്‍ പറഞ്ഞു. ദുര്‍ഗ എന്നത് സമൂഹത്തിലെ സ്ത്രീകളുടെ പ്രതിനിധി മാത്രമാണ്. ഇതിന് ദുര്‍ഗാ ദേവിയുടെ കഥയുമായി യാതൊരു ബന്ധവും ഇല്ല സനല്‍ പറഞ്ഞു.

മാര്‍ച്ചില്‍ പെരുന്പാവൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം തുടങ്ങും. സനലിന്റെ തന്നെ ഒഴിവു ദിവസത്തെ കളി എന്ന സിനിമയിലെ താരങ്ങളും പുതിയ സിനിമയിലുണ്ടാവും.