മലയാള സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു ആനി. പ്രേക്ഷക മനസ്സില്‍ ഇന്നും ആനിയുടെ സിനിമകള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. പുതുമുഖമായി സിനിമയിലെത്തിയ ആനി പിന്നീട് മുന്‍നിര നായികയായി മാറി. മലയാള സിനിമയില്‍ പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള ഭാഗ്യവും ഈ നായികയ്ക്ക് ലഭിച്ചിട്ടുണ്ട്. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന സിനിമയിലൂടെയാണ് ആനി അഭിനയരംഗത്തേക്ക് എത്തിയത്. ആണ്‍കുട്ടിയായി വേഷം മാറേണ്ടി വരുന്ന പെണ്‍കുട്ടിയായാണ് ഈ ചിത്രത്തില്‍ ആനി വേഷമിട്ടത്.
മഴയത്തും മുന്‍പെ, പാര്‍വതി പരിണയം, സ്വപ്നലോകത്തെ ബാലഭാസ്‌കരന്‍, സാക്ഷ്യം, രുദ്രാക്ഷം തുടങ്ങിയ സിനിമകളില്‍ മികച്ച പ്രകടനമാണ് ആനി കാഴ്ച വെച്ചത്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് ആനി സംവിധായകന്‍ ഷാജി കൈലാസുമായി പ്രണയത്തിലായത്. വിവാഹം കഴിഞ്ഞതോടെ സിനിമയോട് വിട പറഞ്ഞ ആനി ടെലിവിഷന്‍ പരിപാടികളിലൂടെയാണ് തിരിച്ചു വന്നത്. വര്‍ഷങ്ങള്‍ കുറച്ചായെങ്കിലും ഇന്നും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ് ഈ അഭിനേത്രിയെ. അമൃത ടിവിയിലെ ആനീസ് കിച്ചന്‍ പരിപാടിയുടെ വിജയത്തിന് പിന്നിലും ആ ഇഷ്ടമാണ് പ്രകടമാവുന്നത്. അഭിനയത്തില്‍ മാത്രമല്ല പാചകത്തിന്റെ കാര്യത്തിലും തന്നെ വെല്ലാനാരുമില്ലെന്ന് തെളിയിക്കുകയാണ് ആനി ഈ പരിപാടിയിലൂടെ. സിനിമാതാരങ്ങളും രാഷ്ട്രീയക്കാരുമൊക്കെ ഈ പരിപാടിയില്‍ ആനിയുടെ പാചകം രുചിക്കാന്‍ എത്താറുണ്ട്.ഏറ്റവും ഒടുവില്‍ ആയി എത്തിയത് അഞ്ജു അരവിന്ദ് ആയിരുന്നു.
ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും കണ്ടുമുട്ടിയത് ആനീസ് കിച്ചനിലൂടെയായിരുന്നു. കിച്ചന്‍ വിശേഷങ്ങള്‍ക്കിടയില്‍ അഞ്ജുവിനെ ക്ഷണിക്കുന്നതിന് മുമ്പേ പ്രേക്ഷകരോട് പറഞ്ഞിരുന്നു ‘അഞ്ജു ഇന്ന് എങ്ങനെയൊക്കെ അടി കൊണ്ടിട്ട് പോകുമെന്ന് എനിക്ക് അറിയില്ല. എനിക്ക് ഇന്ന് ഒരു ഇന്‍വെസ്റ്റിഗേഷന്‍ നടത്താനുണ്ട്. ഒരു ഇന്‍വെസ്റ്റിഗേഷന്‍ മൂഡില്‍ വേണം എല്ലാം ചോദിച്ചറിയാന്‍. അതിനു എന്റെ പ്രിയ പ്രേക്ഷകര്‍ കൂടെ നിന്നേ പറ്റൂ…
ഷോയിലേയ്ക്ക് വന്ന അഞ്ജു സൗഹൃദത്തെക്കുറിച്ചും വീട്ട് വിശേഷങ്ങളെക്കുറിച്ചും സിനിമയെക്കുറിച്ചും വാചാലയാകുന്നുണ്ട്. ഇതിനിടയില്‍ അപ്രതീക്ഷിതമായി ആനിയുടെ ഇന്‍വെസ്റ്റിഗേഷന്‍ ചോദ്യമെത്തി. എടീ സ്വപ്നലോകത്തെ ബാലഭാസ്‌കരന്‍ സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ നീ ആരോടൊക്കെ പറഞ്ഞെടി ഞാനും ഷെയ്‌നും ലൗവ് ആയിരുന്നെന്ന്… ചോദ്യം കേട്ട് അന്ധാളിച്ച അഞ്ജു പൊട്ടിച്ചിരിക്കിടയില്‍ പറഞ്ഞു ആര്‍ക്കായാലും സംശയം തോന്നില്ലേ അവര്‍ തമ്മില്‍ എന്താണെന്ന്…ഞാന്‍ വെറും ക്ലൂ മാത്രമേ കൊടുത്തിരുന്നുളൂന്ന് പറഞ്ഞു നിര്‍ത്തിയതും ആനി ആ രഹസ്യം പ്രേക്ഷകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി.
എല്ലാരും ഇത് കേള്‍ക്കണം ഇവള്‍ എന്റെ ഹംസം ആയിരുന്നു. ഹംസത്തെ വിശ്വസിക്കാന്‍ പാടില്ലെന്ന് പിന്നെയാണ് എനിക്ക് മനസിലായത്. നീ മിണ്ടിപ്പോകരുത്, നിന്നെ എങ്ങനെയാടി ഒരു ഫ്രണ്ട് ആയിട്ട് ഞാന്‍ വിശ്വസിക്കുന്നത്. നിനക്ക് അല്ലാതെ വേറെ ആര്‍ക്ക് അറിയാമായിരുന്നേടി ഈ കാര്യം? നീ അവര്‍ക്ക് ക്ലൂ അല്ല കൊടുത്തത്. എനിക്ക് ഒരു ഡിസെന്‍സി ഉണ്ട് അതുകൊണ്ടു പ്രിയപ്പെട്ട പ്രേക്ഷകര്‍ക്ക് മുന്നില്‍ വച്ച് നിന്നെ ഞാന്‍ ഒന്നും ചെയ്യുന്നില്ല. ക്യാമറ ഓഫ് ആകുമ്പോള്‍ നിനക്ക് ഞാന്‍ ഒരു ഇടി എങ്കിലും തന്നിട്ടേ പോകൂ എന്ന് പറഞ്ഞ് ആനി ഇടയ്ക്ക് വൈലന്റ് ആകുന്നുണ്ട്. അതിനിടയില്‍ പ്രിയപ്പെട്ട കൂട്ടുകാരിയുടെ തല്ലില്‍ നിന്ന് മുങ്ങാന്‍ പല അടവുകളും അഞ്ജുവും പയറ്റുന്നുണ്ട്. ഇതിനോടകം തന്നെ ഇരുവരുടെയും രസകരമായ വീഡിയോ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
Leave a Reply