ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ പ്രശസ്തി നേടിക്കൊണ്ടിരിക്കുമ്പോഴും അനുവിന് ഒരേ ഒരു സങ്കടം മാത്രമേ ഉള്ളൂ. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു തിരിച്ച് വരവിന് സാഹചര്യം വന്നപ്പോള്‍ കൈയ്യില്‍ എത്തിയത് വലിയ ഓഫര്‍ ആയിരുന്നു. പക്ഷെ അത് വേണ്ടെന്ന് വെച്ചു. ചാര്‍ളിയിലെ വേഷം ചെയ്യാന്‍ കഴിയാത്തതില്‍ ഇപ്പോഴും കുറ്റബോധമുണ്ടെന്ന് അനു ഇമ്മാനുവല്‍ പറയുന്നു. ചാര്‍ളി ചെയ്യാന്‍ അതിയായ താല്പര്യമുണ്ടായിരുന്നു. ദുല്‍ഖറിന്റെ വലിയ ആരാധികയാണ് താന്‍… ചാര്‍ളിയെ കുറിച്ച് പറയാന്‍ ആയിരം വാക്കാണ് അനുവിന്…
സ്വപന സഞ്ചാരി എന്ന ചിത്രലൂടെ പ്രേക്ഷകര്‍ക്കിടയില്‍ എത്തിയ താരമാണ് അനു. പിന്നീട് വന്ന ഇടവേള അനു എന്ന കഥാപാത്രത്തെ പ്രേക്ഷകരുടെ ഓര്‍മ്മയില്‍ നിന്നു തന്നെ തുടച്ചുമാറ്റി. അന്നത്തെ അനുവല്ല ഇന്ന്. കണ്ടാല്‍ മനസ്സിലാകാത്ത രീതിയില്‍ മാറി പോയി. അഞ്ച് വര്‍ഷം കൊണ്ട് അനു ബാലതാരത്തില്‍ നിന്നും നായികയിലേക്ക് വളര്‍ന്നു വന്നു.
07-1454831050-amuemmanuel
ഒരിക്കലും അത് പോലൊരു സിനിമ ഇനി കിട്ടില്ല എന്ന വിഷമമുണ്ട് ഇന്നും അനുവിന്. ചിത്രത്തിലേക്ക് ആദ്യം സെലക്ട് ചെയ്തപ്പോള്‍ പരീക്ഷാ തിരക്ക് കാരണം വേണ്ടെന്ന് വെയ്ക്കാനെ കഴിഞ്ഞുള്ളൂ എങ്കിലും ചിത്രം കണ്ടപ്പോല്‍ ചങ്ക് തകര്‍ന്നു പോയി. ദുല്‍ഖറിന്റെ കടുത്ത ആരാധികയാണ് അനു. ഇനിയൊരു ചാന്‍സ് കിട്ടിയാല്‍ വിട്ടുകളയില്ലെന്ന് അനു പറയുന്നു. ഓക്‌സിജന്‍ എന്ന തെലുങ്ക് ചിത്രത്തിലാണ് അനു ഇപ്പോള്‍ അഭിനയിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ