നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വരുന്ന 16-ന് വീണ്ടും വിസ്തരിക്കും. കേസിലെ പ്രധാന സാക്ഷിയായ മഞ്ജുവിന്റെ മൊഴി എന്തായിരിക്കും എന്നാണ് കേരളം ഉറ്റുനോക്കുന്നത്. ഈ മൊഴിയില്‍ തൂങ്ങിയാകും ദിലീപിന്റെ ഭാവി നിശ്ചയിക്കപ്പെടാന്‍ പോവുന്നത്. അതിനാല്‍ ഈ മൊഴി അതിപ്രധാനമായി മാറുകയാണ്.

എന്തായിരിക്കും മഞ്ജുവിന്റെ മൊഴി എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. നടിയെ ആക്രമിച്ചതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചനയാണെന്ന് ആദ്യം വിളിച്ചു പറഞ്ഞത് മഞ്ജു വാര്യരാണ്. ആ നിലപാടില്‍ നിന്നും നടി മാറിയിട്ടുമില്ല. നടി മൊഴി മാറ്റുമോ അതോ പഴയ മൊഴിയില്‍ ഉറച്ച് നില്‍ക്കുമോ എന്നതാണ് പ്രധാന കാര്യം. ദിലീപിന് എതിരായ മിക്ക സാക്ഷികളും മൊഴി മാറ്റിയ കേസ് കൂടിയാണിത്. ദിലീപിന് ആശ്വാസമായ കാര്യവും ഈ മൊഴിമാറ്റം തന്നെ. എന്നാല്‍ മഞ്ജു പറഞ്ഞതില്‍ ഉറച്ചു നിന്നു. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യം ഉണ്ടായിരുന്നതായി മൊഴിയിലുണ്ട്. ശക്തമായ മൊഴി കൂടിയായി ഈ വാക്കുകള്‍ മാറി.

പ്രോസിക്യൂഷന്റെ വാദം തന്നെ മഞ്ജുവിന്റെ മൊഴി ആധാരമാക്കിയുള്ളതാണ്. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധം അക്രമത്തിനിരയായ നടി മഞ്ജു വാര്യരെ അറിയിച്ചതാണ് ക്വട്ടേഷൻ നൽകാനുള്ള കാരണമെന്നാണു പ്രോസിക്യുഷന്റെ വാദം. ഇതു തെളിയിക്കാനാണു മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കിയിട്ടുള്ളത്. ആക്രമിക്കപ്പെട്ട നടിയുടെ ഒപ്പം ഉറച്ചു നിന്ന നടിയാണിവര്‍. ദിലീപിന്റെ മുന്‍ ഭാര്യയും. നടി ഇപ്പോഴും പ്രോസിക്യൂഷന് ഒപ്പം ഉറച്ച് നില്‍ക്കുകയാണ്.

മഞ്ജുവിന്റെ മൊഴി ഇങ്ങനെയാണ്:

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദിലീപേട്ടനുമായുള്ള വിവാഹത്തിനുശേഷം സിനിമാ മേഖലയിൽനിന്നു പൂർണമായി മാറിനിൽക്കുകയായിരുന്നു. വീടിന് പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല. ഒരു ദിവസം ദീലീപേട്ടനും കാവ്യയുമായുള്ള മെസേജുകൾ ഞാൻ അദ്ദേഹത്തിന്റെ ഫോണിൽ നേരിട്ടുകണ്ടു. അക്കാര്യം എന്റെ സുഹൃത്തുക്കളും സിനിമാ നടിമാരുമായ സംയുക്താ വർമ, ഗീതു മോഹൻ ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി സംസാരിക്കുകയും ചെയ്തു. അതിനെ തുടർന്ന് നടി അവൾക്കറിയാവുന്ന കാര്യങ്ങൾ എന്നോട് പറഞ്ഞു.

ഞാൻ കാവ്യയെക്കുറിച്ചും ദിലീപേട്ടനെക്കുറിച്ചും അറിഞ്ഞ കാര്യങ്ങൾക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണു നടി പറഞ്ഞത്. ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ഞാൻ അറിഞ്ഞ കാര്യങ്ങൾ ദിലീപേട്ടനോട് ചോദിച്ചു. അതിനെത്തുടർന്നു വീട്ടിൽ വഴക്കുണ്ടായി. അതിന്റെ പേരിൽ ദിലീപേട്ടന് നടിയോട് ദേഷ്യമുണ്ടായി. ഞാനും സംയുക്തയും ഗീതു മോഹൻദാസും കൂടി നടിയുടെ വീട്ടിൽ പോയിരുന്നു. നടിയുടെ വീട്ടിൽവച്ച് അവളുടെ അച്ഛൻ അവളോട് ”നിനക്ക് എന്തെങ്കിലും അറിയാമെങ്കിൽ പറഞ്ഞു കൊടുക്കു” എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞു.

ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്നു നടി എന്നോട് പറഞ്ഞു. ഞാൻ റിമിയെ വിളിച്ചിരുന്നു. റിമിയും അതേക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. 2013 ഏപ്രിൽ 17 നാണ് ഞാൻ ദിലീപേട്ടന്റെ വീട്ടിൽനിന്ന് എന്റെ വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം ഞാൻ അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിനുശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിർത്തിരുന്നു. ഇങ്ങനെയൊക്കെ വളരെ ശക്തമായാണ് മഞ്ജുവിന്റെ മൊഴി നീങ്ങുന്നത്. പറഞ്ഞതില്‍ മഞ്ജു ഉറച്ച് നില്‍ക്കുകയും നടിയെ ആക്രമിച്ചതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചനയാണെന്ന് ആവര്‍ത്തിക്കുകയും ചെയ്‌താല്‍ ആക്രമിക്കപ്പെട്ട നടിയെ തേടി നീതി എത്തുക തന്നെ ചെയ്യും.