നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോ​ഗസ്ഥരെ അപായപ്പെടുത്താൻ ​ഗൂഢാലോചന നടത്തിയ കേസിൽ പ്രതി ദിലീപ് നൽകിയ ജാമ്യാപേക്ഷയിൽ ഉത്തരവ് തിങ്കളാഴ്ച്ച പുറത്തുവരുമെന്ന് കോടതി വ്യക്തമാക്കിയതിന് പിന്നാലെ പ്രതികരണവുമായി കേസിലെ നിർണായക സാക്ഷി ബാലചന്ദ്ര കുമാർ. ചരിത്രത്തിലാദ്യമായാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ഇത്രയും വാദം നീണ്ടുപോകുന്നത്. സമൂഹം തന്നെ ചോദ്യം ചെയ്തു തുടങ്ങി. ദിലീപിന് എന്തുമാത്രം കഴിവുണ്ടെന്ന് കാണിച്ചു കൊണ്ടിരിക്കുകയാണ്. ഇതു തന്നെയായിരുന്നു എന്റെ പരാതിയിലുണ്ടായിരുന്നത്. ദിലീപ് അപകടകാരിയാണ്. സ്വാധീനശക്തിയുള്ളയാളാണ്. എന്നാൽ കോടതിയിൽ എന്റെ പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ബാലചന്ദ്ര കുമാർ പറഞ്ഞു.

അഞ്ചു പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് തന്നെയായിരുന്നു ചർച്ച. കൂട്ടത്തിൽ ദിലീപിന് ഏറ്റവും കൂടുതൽ ദേഷ്യമുള്ളത് ബൈജു പൗലോസിനോടാണ്. എന്റെ മൊഴിയിലും അക്കാര്യം പറഞ്ഞിട്ടുണ്ട്. ഇന്നും ബൈജു പൗലോസിന്റെ പേരിൽ ഒരു മൊഴി പുറത്തുവന്നിട്ടുണ്ട്. കോടതി വളപ്പിൽ കണ്ടപ്പോൾ സാറും മക്കളും സുഖമായിട്ട് ജീവിക്കുന്നുവല്ലേയെന്ന് ദിലീപ് ചോദിച്ചതായി അതിൽ പറയുന്നുണ്ട്. അതിനകത്ത് ഒരു ഭീഷണിയാണെന്നും ബാലചന്ദ്ര കുമാർ പറഞ്ഞു.

ബാലചന്ദ്ര കുമാറിന്റെ വാക്കുകൾ:

”അഞ്ചു പൊലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് തന്നെയായിരുന്നു ചർച്ച. കൂട്ടത്തിൽ ദിലീപിന് ഏറ്റവും കൂടുതൽ ദേഷ്യമുള്ളത് ബൈജു പൗലോസിനോടാണ്. എന്റെ മൊഴിയിലും അക്കാര്യം പറഞ്ഞിട്ടുണ്ട്. ഇന്നും ബൈജു പൗലോസിന്റെ പേരിൽ ഒരു മൊഴി പുറത്തുവന്നിട്ടുണ്ട്. കോടതി വളപ്പിൽ കണ്ടപ്പോൾ സാറും മക്കളും സുഖമായിട്ട് ജീവിക്കുന്നുവല്ലേയെന്ന് ദിലീപ് ചോദിച്ചതായി അതിൽ പറയുന്നുണ്ട്. അതിനകത്ത് ഒരു ഭീഷണിയാണ്. ചരിത്രത്തിലാദ്യമായാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ഇത്രയും വാദം നീണ്ടുപോകുന്നത്. സമൂഹം തന്നെ ചോദ്യം ചെയ്തു തുടങ്ങി. ദിലീപിന് എന്തുമാത്രം കഴിവുണ്ടെന്ന് കാണിച്ചു കൊണ്ടിരിക്കുകയാണ്. ഇതു തന്നെയായിരുന്നു എന്റെ പരാതിയിലുണ്ടായിരുന്നത്. ദിലീപ് അപകടകാരിയാണ്. സ്വാധീനശക്തിയുള്ളയാളാണ്. എന്നാൽ കോടതിയിൽ എന്റെ പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള വിധിയുണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷ.”