ലോഹിതദാസ് ചിത്രമായ നിവേദ്യത്തിൽ ഒരു നാടൻ പെൺകുട്ടിയുടെ റോളിലായിരുന്നു ഭാമയുടെ അരങ്ങേറ്റം. മലയാളത്തിൽ ഇതേ വേഷങ്ങളിൽ ഒന്ന് രണ്ട് സിനിമകൾ ചെയ്തപ്പോഴേക്കും നടി കന്നടയിലേക്കും തമിഴിലേക്കും ചേക്കേറി. നാടൻ പെൺകുട്ടി എന്ന ഇമേജ് ഒന്ന് മാറ്റിപിടിക്കാമെന്ന ഉദേശമാകണം കന്നടയിൽ പോയ ഭാമ ഐറ്റം നമ്പിൽ പ്രത്യക്ഷപ്പെട്ടത്.
ഓട്ടോ രാജ എന്ന ചിത്രത്തിൽ ഐറ്റം ഡാൻസറായി ഭാമയെ കണ്ടതോടെ മലയാളികളും ഞെട്ടി. ഐറ്റം ഡാൻസർ പരിവേഷത്തിലെത്തിയ ഭാമ തന്‍റെ അനുഭവം ഇപ്പോഴാണ് മാധ്യമങ്ങളുമായി പങ്കു വെച്ചത്. കൊച്ചിയില്‍ വന്നിട്ടായിരുന്നു സംവിധായകൻ ഈ ചിത്രത്തിന്‍റെ കഥ തന്നോട് പറയുന്നത്. കഥ കേട്ടപ്പോൾ വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു. പിന്നീടായിരുന്നു ഇങ്ങനെയൊരു ഐറ്റം ഡാൻസിനെ കുറിച്ച് പറഞ്ഞത്. നിർബന്ധിക്കില്ലെന്നും സിനിമയുടെ വിജയത്തിന് അതത്യാവശ്യമാണെന്നും സംവിധായകൻ പറഞ്ഞു.
ഒരു നാടന്‍ പെണ്‍കുട്ടി ഇമേജിൽ നിന്ന് ഐറ്റം നമ്പർ ചെയ്യുമ്പോൾ ഉണ്ടാകുന്ന വിമര്‍ശനങ്ങളെ കുറിച്ച് തനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. എന്നാൽ വൾഗർ അല്ലാത്ത വേഷമായതിനാലും ആഴമുള്ള കഥാപാത്രമായതിനാലും ആ ചലഞ്ച് ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് ഭാമ വ്യക്തമാക്കി.